തലയണ കൊണ്ട് ശ്വാസം മുട്ടിച്ചു; തൃശൂരിലെ വയോധികയുടെ മരണം കൊലപാതകം; ചെറുമകന്‍ അറസ്റ്റില്‍

സ്വര്‍ണം തട്ടിയെടുക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തൃശൂര്‍: തൃശൂര്‍ ചേര്‍പ്പ് കലാശേരിയില്‍ വയോധിക കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ചെറുമകന്‍ അറസ്റ്റില്‍. കലാശേരി ഊമന്‍പിള്ളി വീട്ടില്‍ പരേതനായ വേലായുധന്റെ ഭാര്യ കൗസല്യ (78) യാണ് മരിച്ചത്. രണ്ടു ദിവസം മുമ്പാണ് മൃതദേഹം വീട്ടില്‍ കണ്ടെത്തിയത്. 

വൃദ്ധയുടെ കയ്യിലുണ്ടായിരുന്ന സ്വര്‍ണവള കാണാനില്ലായിരുന്നു. കൊലപാതകത്തിന് പിന്നില്‍ മോഷണമാണെന്ന് പൊലീസിന് സംശയം തോന്നിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ വയോധിക ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തി. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൗസല്യയുടെ ചെറുമകന്‍ ഗോകുല്‍ (30) പിടിയിലായത്. കൗസല്യയുടെ മകന്റെ മകനാണ് പ്രതി. സ്വര്‍ണം തട്ടിയെടുക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. 

കൈ കൊണ്ടും പിന്നീട് തലയണ കൊണ്ടും ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്ന് ഗോകുല്‍ പൊലീസിന് മൊഴി നല്‍കി. ആശാരിപ്പണിയ്ക്ക് പോയിരുന്ന ഗോകുല്‍ കടുത്ത മദ്യപാനിയാണെന്ന് ചേര്‍പ്പ് പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

P. Jayarajan
black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com