ശബരിമല വാർഡിൽ ബിജെപിയ്ക്ക് സിറ്റിങ് സീറ്റ് നഷ്ടം; ടോസിലൂടെ വിജയം പിടിച്ച് എൽഡിഎഫ്

എൽഡിഎഫ്, യുഡിഎഫ് സ്ഥാനർഥികളുടെ വോട്ട് നില തുല്യം
Kerala Local Body Election 2025
election result
Updated on
1 min read

പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ ശബരിമല ക്ഷേത്രമിരിക്കുന്ന റാന്നി പെരുനാട് ​ഗ്രാമപഞ്ചായത്തിലെ വാർഡിൽ എൽഡിഎഫിനു ടോസിലൂടെ ജയം. ബിജെപിയുടെ സിറ്റിങ് സീറ്റിൽ സിപിഎം സ്ഥാനാർഥി പിഎസ് ഉത്തമനാണ് വിജയിച്ചത്. കോൺ​ഗ്രസ് സ്ഥാനർഥിയായി നിന്നത് അമ്പിളി സുജസായിരുന്നു.

ഇരുവർക്കും 268 വോട്ടുകളാണ് കിട്ടിയത്. ഇതോടെയാണ് ടോസ് ഇട്ട് വിജയിയെ പ്രഖ്യാപിച്ചത്.

Kerala Local Body Election 2025
ഭർത്താവ് യുഡിഎഫ് സ്ഥാനാർഥി; ഭാര്യ എൽഡിഎഫിനായും മത്സരിച്ചു; പന്തളം തെക്കേക്കരയിൽ 2 പേരും തോറ്റു

ബിജെപിയുടെ സിറ്റിങ് വാർഡായിരുന്നു ഇത്. ബിജെപിയ്ക്കായി മത്സരിച്ച രാജേഷിന് 232 വോട്ടുകളാണ് കിട്ടിയത്.

പെരുനാട് പഞ്ചായത്തിൽ എട്ട് സീറ്റുകളിലാണ് എൽഡിഎഫ് വിജയിച്ചത്. യുഡിഎഫ് നാലിടത്താണ് വിജയം സ്വന്തമാക്കിയത്. എൻഡിഎയ്ക്ക് രണ്ട് സീറ്റുകൾ.

Kerala Local Body Election 2025
പാലാ ആര് ഭരിക്കും? ജോസ് കെ മാണിയുടെ തട്ടകത്തില്‍ നിര്‍ണായകമാകുന്നത് പുളിക്കകണ്ടം കുടുംബത്തിന്റെ തീരുമാനം
Summary

election result: In the local body elections, the LDF won the ward of Ranni Perunad Grama Panchayath, where the Sabarimala temple is located, by a toss.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com