ഇടുക്കിയില്‍ ചക്കകൊമ്പന്‍മാരുടെ വിളയാട്ടം; ചിന്നക്കനാലില്‍ വീട് തകര്‍ത്തു, മറയൂരില്‍ ജീപ്പിന് നേരെയും ആക്രമണം

പെട്രോള്‍ പമ്പിനു സമീപം നിരവധി കുടുംബങ്ങള്‍ താമസിയ്ക്കുന്ന ബാബുനഗറില്‍ ആണ് ആന എത്തിയത്. സമീപത്തെ വീടിനു മുന്‍പിലെ പ്ലാവില്‍ നിന്നും ചക്ക ഭക്ഷിച്ച ശേഷം ജീപ്പ് ആക്രമിച്ചു.
Elephant attack
Elephant attackScreen grab
Updated on
1 min read

തൊടുപുഴ: ഇടുക്കിയില്‍ ചക്കക്കൊമ്പന്‍മാരുടെ ശല്യം. ചിന്നക്കനാലിലും മറയൂരിലും ചക്കക്കൊമ്പന്‍ എന്ന് വിളിക്കുന്ന ആനകളാണ് ആക്രമണം നടത്തിയത്. ചിന്നക്കനാല്‍ സിങ്കുകണ്ടത് വീട് തകര്‍ത്തപ്പോള്‍ മറയൂരില്‍ ജീപ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്.

Elephant attack
'പല തവണ അവസരം നല്‍കി, സര്‍വീസില്‍ പ്രവേശിച്ചില്ല'; 51 ഡോക്ടര്‍മാരെ പിരിച്ചുവിട്ട് ആരോഗ്യവകുപ്പ്

മറയൂരില്‍ കഴിഞ്ഞ രാത്രി എട്ടു മണിയോടെയാണ് ചക്കക്കൊമ്പന്‍ എന്ന ആന എത്തിയത്. പെട്രോള്‍ പമ്പിനു സമീപം നിരവധി കുടുംബങ്ങള്‍ താമസിയ്ക്കുന്ന ബാബുനഗറില്‍ ആണ് ആന എത്തിയത്. സമീപത്തെ വീടിനു മുന്‍പിലെ പ്ലാവില്‍ നിന്നും ചക്ക ഭക്ഷിച്ച ശേഷം ജീപ്പ് ആക്രമിച്ചു.

Elephant attack
തുടര്‍ച്ചയായി 26ാം തവണ, കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ നിലനിര്‍ത്തി എസ്എഫ്‌ഐ

രാത്രി 10 മണിയോടെ ആനയെ ആര്‍ആര്‍ടി സംഘവും നാട്ടുകാരും ചേര്‍ന്ന് ജനവാസ മേഖലയില്‍ നിന്ന് തുരത്തി. എന്നാല്‍ രാത്രി മുഴുവന്‍ ഗ്രാമത്തോട് ചേര്‍ന്നുള്ള പ്രദേശത്തു ആന നിലയുറപ്പിച്ചു. സിങ്കുകണ്ടം സ്വദേശി മറിയകുട്ടിയുടെ വീടിന് നേരെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ചിന്നക്കനാല്‍ മേഖലയില്‍ വിലസുന്ന ചക്കകൊമ്പന്റെ ആക്രമണം ഉണ്ടായത്. വീട് പൂര്‍ണ്ണമായും തകര്‍ന്നു.

മറിയകുട്ടി കോട്ടയത്ത് ചികിത്സ ആവശ്യത്തിനായി പോയിരിയ്ക്കുകയായിരുന്നു. അയല്‍വാസിയായ രാജശതനം വീടിന് മുന്‍പില്‍ ആഴി കൂട്ടി കാവല്‍ ഇരിയ്ക്കുമ്പോഴാണ് ചക്കക്കൊമ്പന്‍ എത്തിയത്. ആനയെ കണ്ട് രാജശതനം ഓടി രക്ഷപെട്ടു. തുടര്‍ന്നാണ് വീടിനു നേരെ അക്രമണം ഉണ്ടായത്. വീട്ടുപകരണങ്ങളും പൂര്‍ണമായും നശിച്ചു.

Summary

Elephants attack in Idukki. Elephants called 'Chakka komban' attacked in Chinnakanal and Marayoor

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com