സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അമ്പതാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തില്‍ പ്രക്ഷോഭം കടുപ്പിച്ച് ആശ വര്‍ക്കര്‍മാര്‍. സമരത്തിന്റെ 50-ാം ദിവസമായ ഇന്ന് മുന്‍ നിശ്ചയിച്ച പ്രകാരം ആശ വര്‍ക്കര്‍മാര്‍ തലമുണ്ഡനം ചെയ്തും മുടി മുറിച്ചും പ്രതിഷേധിച്ചു. നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നവര്‍ അടക്കമാണ് പ്രതിഷേധത്തില്‍ പങ്കാളിയായത്..ചരിത്ര പുരുഷന് ഇഎംഎസിന് ശേഷം കേരളത്തില്‍ നിന്ന് സിപിഎമ്മിന് ഒരു ജനറല്‍ സെക്രട്ടറി വരുമോ? സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് ബുധനാഴ്ച മധുരയില്‍ തുടങ്ങാനിരിക്കേ പുതിയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ആരു വരും എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കേരള സമൂഹം..മലയാള സിനിമ മേഖലയില്‍ ചരിത്ര നേട്ടവുമായി മോഹന്‍ലാല്‍ - പൃഥ്വി രാജ് ചിത്രം എംപുരാന്. റീലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിലാണ് ചിത്രം 200 കോടി ക്ലബിലെത്തിയത്. ചരിത്രനേട്ടമെന്ന് മോഹന്‍ലാലും പൃഥ്വിരാജും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. നേരത്തേ 48 മണിക്കൂറിനുള്ളില്‍ ചിത്രം 100 കോടി ക്ലബില്‍ ഇടംനേടിയിരുന്നു..ന്യൂഡല്‍ഹി: ഇത്തവണ രാജ്യത്ത് വേനല്‍ ചുട്ടുപൊള്ളുമെന്ന് മുന്നറിയിപ്പ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ പ്രതിദിന താപനില രാജ്യത്ത് സാധാരണയിലും ഉയരുമെന്നാണ് ദേശീയ കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറയിപ്പ്. രാജ്യത്ത് ഇക്കാലയളവില്‍ ഉഷ്ണതംരഗ ദിനങ്ങള്‍ വര്‍ധിക്കുമെന്നും മുന്നറയിപ്പ് ചൂണ്ടിക്കാട്ടുന്നു..എംപുരന് സിനിമയുടെ സംവിധായകനും നടനുമായി പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്. സുപ്രിയ അര്‍ബന്‍ നക്സലാണെന്ന് ഗോപാലകൃഷ്ണന് പറഞ്ഞു. ആദ്യം മരുമകളായ ആ അഹങ്കാരിയെ നിലയ്ക്ക് നിര്‍ത്താന്‍ പടിക്കണമെന്നാണ് അമ്മായി അമ്മയായ മല്ലിക സുകുമാരനോട് പറയാനുള്ളതെന്ന് അങ്കമാലിയിലെ ആശാവര്‍ക്കര്‍മാരുടെ സമരപരിപാടിയില്‍ ഗോപാലകൃഷ്ണന് പറഞ്ഞു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates