ചരിത്ര വിജയത്തിന്റെ സൂചന : എം എ ബേബി ; ദുഷ്പ്രചാരണങ്ങളെ ജനം മുഖവിലയ്ക്കെടുത്തില്ലെന്ന് എസ്‌ ആർ പി 

അഞ്ചുവർഷം എൽഡിഎഫ്‌ സർക്കാർ  വിശക്കുന്നവന്റെ വേദന അകറ്റാൻ പരിശ്രമിച്ചു
എസ് രാമചന്ദ്രന്‍ പിള്ള, എം എ ബേബി / ഫയല്‍
എസ് രാമചന്ദ്രന്‍ പിള്ള, എം എ ബേബി / ഫയല്‍
Updated on: 
1 min read

തിരുവനന്തപുരം : എൽഡിഎഫിന്റെ ചരിത്ര വിജയത്തിന്റെ സൂചനയാണ്  വോട്ടെടുപ്പിലെ ഉത്സാഹം കാണിക്കുന്നതെന്ന് സിപിഎം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി. അഭിമാനകരമായ വിജയത്തോടെ എൽഡിഎഫ്‌ സർക്കാർ തുടരും. എൽഡിഎഫിന്‌ ദൈവകോപമുണ്ടാകുമെന്ന തരത്തിൽ ചില മുതിർന്ന നേതാക്കൾ നടത്തിയത്‌ ലജ്ജാരഹിതമായ പ്രസ്‌താവനയാണ്‌.

അഞ്ചുവർഷം എൽഡിഎഫ്‌ സർക്കാർ  വിശക്കുന്നവന്റെ വേദന അകറ്റാൻ പരിശ്രമിച്ചു. മറ്റു ചിലർ അന്നം മുടക്കികളുമായി. കോവിഡിന്റെ കാലത്ത്‌ കേരളത്തിൽ ലഭിച്ച കരുതലും, ബിജെപി–-കോൺഗ്രസ്‌ സർക്കാരുകൾ എങ്ങനെയാണ്‌ ജനങ്ങളോട്‌ പെരുമാറിയതെന്നും ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എം എ ബേബി പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ദുഷ്‌പ്രചാരണങ്ങളെ കേരളത്തിലെ ജനങ്ങൾ മുഖവിലയ്‌ക്കെടുത്തില്ലെന്ന്‌ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻ പിള്ള പറഞ്ഞു.  എല്ലാ കള്ളപ്രചാരണങ്ങളും വോട്ടർമാർ തള്ളി. വലിയ ആവേശമാണ്‌ സംസ്ഥാനത്താകെ വോട്ടർമാർ കാട്ടിയത്‌. എൽഡിഎഫിന്റെ തുടർഭരണം ഉറപ്പാക്കുന്നു. ജനങ്ങൾ സർക്കാരിനെ അത്രയേറെ പിന്തുണയ്‌ക്കുന്നതായും എസ്‌ ആർ പി പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Savithri Murder
Muhammed Aslam
Palakkad Moolathara Mob Lynching
sand mining
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com