ഇന്നും കൂടുതൽ കോവിഡ് ബാധിതർ എറണാകുളത്ത്; മൂന്ന് ജില്ലകളിൽ 500ന് മുകളിൽ രോ​ഗികൾ; കണക്കുകൾ ഇങ്ങനെ

ഇന്നും കൂടുതൽ കോവിഡ് ബാധിതർ എറണാകുളത്ത്; മൂന്ന് ജില്ലകളിൽ 500ന് മുകളിൽ രോ​ഗികൾ; കണക്കുകൾ ഇങ്ങനെ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഏറ്റവും കൂടുതൽ കോവിഡ‍് രോ​ഗികൾ എറണാകുളത്ത്. ജില്ലയിൽ 743 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. കോഴിക്കോട്, മലപ്പുറം, കോട്ടയം ജില്ലകളിൽ 500ന് മുകളിലാണ് രോ​ഗികൾ. സംസ്ഥാനത്ത് ആകെ 5328 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം 580, കോട്ടയം 540, പത്തനംതിട്ട 452, തൃശൂർ 414, കൊല്ലം 384, ആലപ്പുഴ 382, തിരുവനന്തപുരം 290, പാലക്കാട് 240, ഇടുക്കി 223, വയനാട് 204, കണ്ണൂർ 197, കാസർക്കോട് 83 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 37 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ തുടർ പരിശോധനക്കായി എൻഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതിൽ 11 പേരുടെ ഫലം വന്നു. അതിൽ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താനായിട്ടില്ല.

കഴിഞ്ഞ 24 മണിക്കൂറിനിടെ 54,098 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.85 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 78 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4801 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 392 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 

എറണാകുളം 691, കോഴിക്കോട് 578, മലപ്പുറം 547, കോട്ടയം 501, പത്തനംതിട്ട 386, തൃശൂർ 398, കൊല്ലം 376, ആലപ്പുഴ 372, തിരുവനന്തപുരം 202, പാലക്കാട് 124, ഇടുക്കി 217, വയനാട് 191, കണ്ണൂർ 149, കാസർഗോഡ് 69 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com