fake_doctor_arrested
fake_doctor_arrested

പഠിച്ചത് പ്രീഡി​ഗ്രി വരെ, മെഡിക്കൽ ഷോപ്പിലെ ജോലി പരിചയത്തിൽ 'ഡോക്ടറായി'; വ്യാജൻ പിടിയിൻ

ഇയാൾ കഴിഞ്ഞ നാലു വർഷമായി വഴിക്കടവ് നാരോക്കാവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തി വരുകയായിരുന്നു
Published on

മലപ്പുറം; സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തിവരികയായിരുന്ന വ്യാജ ഡോക്ടർ പിടിയിൽ.  എറണാകുളം നോർത്ത് പറവൂർ സ്വദേശി രതീഷിനെയാണ് (41) അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ നാലു വർഷമായി വഴിക്കടവ് നാരോക്കാവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തി വരുകയായിരുന്നു. 

രതീഷിന്റെ വിദ്യാഭ്യാസ യോഗ്യത പ്രീഡിഗ്രി മാത്രമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മെഡിക്കൽ ഷോപ്പിലെ ജോലി പരിചയം വച്ചായിരുന്നു ചികിത്സ നടത്തിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി നടത്തിപ്പുകാരായ ഷാഫി ഐലാശേരിയെയും ഷമീറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com