

കൊല്ലം : കൊല്ലം പൂയപ്പള്ളിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റിലായി. വര്‍ക്കല വെട്ടൂര്‍ സ്വദേശികളായ മുഹമ്മദ് നൗഫല്‍ (21), മുഹമ്മദ് സജ്ജാദ് (19), തെങ്ങുവിള വീട്ടില്‍ അഹമ്മദ്ഷാ(21) എന്നിവരാണ് അറസ്റ്റിലായത്.
വെളിയം കുടവട്ടൂര്‍ സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്. ജനുവരി 29ന് രാത്രി മുതലാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് കുട്ടിയെ കാണാനില്ലെന്ന് രക്ഷാകര്‍ത്താക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 7 ആയി.
നല്ലില സ്വദേശിയായ ഹൃദയ് (19), പള്ളിമണ്‍ സ്വദേശി ജയകൃഷ്ണന്‍ (21) ,പഴങ്ങാലം സ്വദേശി റഫീഖ് (22), നെടുമ്പന മുട്ടക്കാവ് സ്വദേശി അഭിജിത് (21) എന്നിവരെ റിമാന്‍ഡ് ചെയ്തിരുന്നു. രണ്ടു മാസം മുമ്പ് സമൂഹമാധ്യമം മുഖേന യുവാക്കള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പരിചയപ്പെടുകയായിരുന്നു.
ഹൃദയിന്റെ വീട്ടില്‍ വച്ച് ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. കഴിഞ്ഞ 29ന് പെണ്‍കുട്ടി വീട് വിട്ടുപോയി. തുടര്‍ന്നു വീട്ടുകാര്‍ പരാതി നല്‍കി. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates