മകള്‍ കിണറ്റില്‍ വീണു, രക്ഷിക്കാനായി പിതാവും ചാടി ; അച്ഛനും മകളും മുങ്ങിമരിച്ചു

കൊഴിഞ്ഞാമ്പാറ സ്വദേശി ധര്‍മലിംഗം, മകള്‍ ഗായത്രി എന്നിവരാണ് മരിച്ചത്
പ്രതീകാത്മക ചിത്രം/ ഫയൽ
പ്രതീകാത്മക ചിത്രം/ ഫയൽ
Updated on
1 min read

പാലക്കാട് : പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ അച്ഛനും മകളും കിണറ്റില്‍ മുങ്ങിമരിച്ചു. കൊഴിഞ്ഞാമ്പാറ സ്വദേശി ധര്‍മലിംഗം, മകള്‍ ഗായത്രി എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. 

കൈവരിയില്ലാത്ത കിണറ്റിലേക്ക് മകള്‍ വീണു. മകളെ രക്ഷിക്കാനായി അച്ഛന്‍ ധര്‍മ്മലിംഗവും ചാടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത മഴ മൂലം കിണര്‍ നിറഞ്ഞ നിലയിലായിരുന്നു. 

ഇരുവരുടേയും മൃതദേഹങ്ങള്‍ ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് പുറത്തെടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com