

ആലപ്പുഴ; മദ്യവിൽപ്പന ശാലകൾ കേന്ദ്രീകരിച്ച് തട്ടിപ്പു നടത്തിയിരുന്ന യുവാവ് പിടിയിൽ. ടോക്കൺ ഇല്ലാതെ മദ്യം വാങ്ങാൻ വരുന്നവർക്ക് മദ്യം വാങ്ങി നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി മുങ്ങുന്ന ആളെ നാട്ടുകാരാണ് കയ്യോടെ പിടികൂടിയത്. മാരാരിക്കുളം സ്വദേശിയാണ് പിടിയിലായത്.
വളവനാട്ടെ ബവ്റിജസ് മദ്യവിൽപന ശാലയ്ക്കു മുന്നിലെ ക്യൂവിൽ നിൽക്കുന്ന ഇയാൾ ടോക്കണില്ലാതെ വരുന്നവരോടു മദ്യം വാങ്ങി നൽകാമെന്ന് പറഞ്ഞ് പണം വാങ്ങും. പിന്നീട് തിരക്കിനിടയിൽ പണവുമായി കടന്നു കളയുകയാണ് പതിവ്. തട്ടിപ്പ് പതിവായതോടെയാണ് നാട്ടുകാർ ഇയാൾ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. ഇയാൾ വാങ്ങിയ ആയിരത്തോളം രൂപ ആളുകൾക്ക് മടക്കി നൽകിയെന്നും താക്കീതു നൽകി വിട്ടയച്ചതായും പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates