ഇറങ്ങിവരാന്‍ വിസമ്മതിച്ചു, തിരുവനന്തപുരത്ത് യുവതിയെ വീട്ടില്‍ കയറി കുത്തി; സ്വയം കഴുത്തുമുറിച്ച് സുഹൃത്തിന്റെ ആത്മഹത്യാശ്രമം

നേമത്ത് യുവതിയെ കുത്തിയ ശേഷം സുഹൃത്തിന്റെ ആത്മഹത്യാശ്രമം
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ദീപക്ക്, ടിവി ദൃശ്യം
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ദീപക്ക്, ടിവി ദൃശ്യം
Updated on: 
1 min read

തിരുവനന്തപുരം: നേമത്ത് യുവതിയെ കുത്തിയ ശേഷം സുഹൃത്തിന്റെ ആത്മഹത്യാശ്രമം. കഴുത്തില്‍ കുത്തേറ്റ നേമം സ്വദേശിനി രമ്യ രാജീവിന്റെ നില ഗുരുതരമാണ്. സ്വയം കഴുത്തുമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ദീപക്ക് അപകട നില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

ഇന്ന് രാവിലെയാണ് സംഭവം. രമ്യയുടെ വീട്ടില്‍ വച്ചായിരുന്നു ആക്രമണം. ഇരുവരും നാലുവര്‍ഷമായി പ്രണയത്തിലാണെന്നാണ് വിവരം. നഴ്‌സിങ് കഴിഞ്ഞ രമ്യ നേമത്തെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയാണ്. രാവിലെ രമ്യയുടെ വീട്ടിലെത്തിയ ദീപക്ക്, തന്നോടൊപ്പം ഇറങ്ങി വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് രമ്യ വിസമ്മതിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

കുപിതനായ ദീപക്ക് വീട്ടില്‍ ഉണ്ടായിരുന്ന കത്തി എടുത്ത് രമ്യയെ കുത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ദീപക്ക് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദീപക്ക് അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. നേമം പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suvarna Keralam SK 75 lottery result
Minister M Liju
VD Satheesan
kerala rain alert today
X

FOLLOW US

ON GOOGLE DISCOVER