'സിപിഎമ്മിനെ ജനങ്ങള്‍ കൈകാര്യം ചെയ്തു കഴിഞ്ഞു; എനിക്കു നേരെ ആരെങ്കിലും കൈ ചൂണ്ടിയാല്‍ ഉത്തരവാദി നാസര്‍'; മറുപടിയുമായി ജി സുധാകരന്‍

ജനപിന്തുണ തിരികെ കൊണ്ടുവരാനുള്ള ബൗദ്ധികമായ കഴിവോ, കായികമായ ശക്തിയോ ഇല്ലാത്തയാളാണ് നാസറെന്ന് സുധാകരൻ പറഞ്ഞു
G Sudhakaran
ജി സുധാകരന്‍ഫയൽ
Edited By:
Updated on
1 min read

ആലപ്പുഴ: സിപിഎമ്മിന്റെ മുന്നറിയിപ്പിനു മറുപടിയുമായി ജി സുധാകരന്‍ എംഎല്‍എ. ജനങ്ങള്‍ സിപിഎമ്മിനെ കൈകാര്യം ചെയ്തു കഴിഞ്ഞുവെന്ന് സുധാകരന്‍ പറഞ്ഞു. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടയാളാണ്. ജനപിന്തുണ തിരികെ കൊണ്ടുവരാനുള്ള ബൗദ്ധികമായ കഴിവോ, കായികമായ ശക്തിയോ ഇല്ലാത്തയാളാണ്. ഇയാള്‍ എന്തു കണ്ടിട്ടാണ് ഈ പറയുന്നതെന്നും ജി സുധാകരന്‍ ചോദിച്ചു.

G Sudhakaran
ക്ഷമിക്കുന്നതിനും പരിധിയുണ്ട്, ഈ രീതി തുടര്‍ന്നാല്‍ ജനങ്ങള്‍ കൈകാര്യം ചെയ്യും; ജി സുധാകരന് സിപിഎമ്മിന്റെ മുന്നറിയിപ്പ്

തന്നെ കൈകാര്യം ചെയ്യുമെന്നാണ് നാസര്‍ പറയുന്നത്. കൈകാര്യം ചെയ്‌തോ. ജനങ്ങള്‍ സിപിഎമ്മിനെ കൈകാര്യം ചെയ്തു കഴിഞ്ഞു. കൈകാര്യം ചെയ്യുക എന്നു പറഞ്ഞാല്‍ കായികമായിട്ടല്ല. അങ്ങനെ ചെയ്താല്‍ െപാലീസ് അറസ്റ്റു ചെയ്യും. ആരെങ്കിലും തനിക്കെതിരെ കൈ ചൂണ്ടിയാല്‍ അതിന് ഉത്തരവാദി നാസര്‍ ആയിരിക്കും. കാരണം അദ്ദേഹം പറഞ്ഞിട്ടുണ്ട് കൈകാര്യം ചെയ്യുമെന്ന്. അങ്ങനെ നിര്‍ദേശിച്ചയാളും പ്രതിയാകും. സിപിഎം എല്ലാം അബദ്ധങ്ങളാണ് കാണിക്കുന്നതെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

സമീപനം മാറ്റിയില്ലെങ്കില്‍ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നാണ് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ജി സുധാകരന്‍ എംഎല്‍എയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്. സുധാകരന്‍ പൊതുവേദികളിലെ അധിക്ഷേപം അവസാനിപ്പിക്കണം. രാഷ്ട്രീയ വിരോധം തീര്‍ക്കേണ്ടത് ഇങ്ങനെയല്ല. ക്ഷമിക്കുന്നതിനും പരിധിയുണ്ട്. തുടര്‍ച്ചയായി കടന്നാക്രമിച്ചാല്‍ പ്രതികരിക്കേണ്ടി വരും. ജനങ്ങള്‍ കൈകാര്യം ചെയ്യുമെന്നും നാസര്‍ പറഞ്ഞു.

സുധാകരന്‍ മാന്യമായ രൂപത്തിലാണ് കൈകാര്യം ചെയ്യുന്നതെങ്കില്‍ പ്രശ്‌നമില്ല. പാര്‍ട്ടിയെ തുടര്‍ച്ചയായി കടന്നാക്രമിച്ചാല്‍, പ്രതികരണ ശേഷിയുള്ള അണികളുണ്ട്. അവരൊക്കെ പ്രതികരിച്ചാല്‍ എന്തു ചെയ്യാന്‍ പറ്റുമെന്ന് നാസര്‍ ചോദിച്ചു. അത് ആര്‍ക്കും നിയന്ത്രിക്കാന്‍ പറ്റണമെന്നില്ല. അതു ക്രമസമാധാന പ്രശ്‌നത്തിലേക്ക് മാറിയേക്കാമെന്നും നാസര്‍ പറഞ്ഞു. അങ്ങനെ ഉണ്ടാകാതിരിക്കേണ്ട ജാഗ്രത ഒരു എംഎല്‍എ എന്ന നിലയില്‍ കൂടി സുധാകരന് ഉണ്ടാകേണ്ടതാണെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

G Sudhakaran
'ശിക്ഷ എന്നാല്‍ പട്ടിണിക്ക് ഇടലല്ല; തടവുകാരില്‍ 45 ശതമാനവും മയക്കുമരുന്ന്, പോക്‌സോ കേസുകളില്‍പ്പെട്ടവര്‍'
G Sudhakaran
'ക്ഷേത്രകാര്യങ്ങളിൽ കോടതി ഇടപെടൽ പരിധി വിടുന്നു'; പുനഃപരിശോധിക്കേണ്ട സമയമായെന്നും കെ മുരളീധരൻ
G Sudhakaran
കള്ളാടി മണ്ണിടിച്ചിൽ; ദിവസങ്ങൾ നീണ്ട തിരച്ചിൽ, കാണാതായ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി
Summary

G. Sudhakaran levels sharp criticism against CPM leader R Nazar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com