

കൽപ്പറ്റ: യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ചാരിറ്റി പ്രവർത്തകനെയടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബത്തേരി തൊവരിമല കക്കത്ത് പറമ്പിൽ ഷംസാദ് (24), റഹ്മത്ത്നഗർ മേനകത്ത് ഫസൽ മെഹമൂദ് (23), അമ്പലവയൽ ചെമ്മൻകോട് സെയ്ഫു റഹ്മാൻ (26) എന്നിവരാണ് പിടിയിലായത്.
ചികിത്സാ സഹായം നൽകാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാസം 27നാണ് സംഭവം.
ഗുരുതര രോഗം ബാധിച്ച് ചികിത്സയിലായിരുന്ന യുവതിയെ സഹായിക്കാമെന്നു പറഞ്ഞ് ഷംസാദ് സമീപിക്കുകയായിരുന്നു. യുവതിക്കു വേണ്ടി ചികിത്സാ സഹായം അഭ്യർഥിച്ചുകൊണ്ട് ഷംസാദ് വീഡിയോ ചിത്രീകരിക്കുകയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. തുടർന്നാണ് സഹായം നൽകാമെന്നു പറഞ്ഞ് എറണാകുളത്ത് എത്തിച്ചത്.
ഹോട്ടലിൽ മുറിയെടുത്ത ശേഷം മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒന്നാം പ്രതി ഷംസാദ് സ്നേഹദാനം എന്ന ചാരിറ്റബിൾ സംഘടനയുടെ ഭാരവാഹിയാണെന്നും പൊലീസ് വ്യക്തമാക്കി. ബത്തേരി ഡിവൈഎസ്പി വിഎസ് പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates