വ്യക്തിവൈരാ​ഗ്യം, മകന്റെ കടയിൽ കഞ്ചാവ് ഒളിപ്പിച്ചുവെച്ചു; അച്ഛന്റെ കൂട്ടാളിയും പിടിയിൽ

പിഎ ബനാന എന്ന സ്ഥാപനത്തിലാണ് പ്രതികള്‍ ഗൂഢാലോചന നടത്തി 2.095 കിലോഗ്രാം കഞ്ചാവ് ഒളിപ്പിച്ചു വെച്ചത്
kanjavu case
സദാശിവടിവി ദൃശ്യം
Updated on: 
1 min read

മാനന്തവാടി: വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ പച്ചക്കറി കടയിൽ കഞ്ചാവ് വെച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കര്‍ണാടക എച്ച്ഡി കോട്ട കെ.ആര്‍ പുര സ്വദേശിയുമായ സദാശിവ (25) ആണ് അറസ്റ്റിലായത്. കേസിൽ കടയുടമ നൗഫലിന്റെ പിതാവും മുഖ്യപ്രതിയുമായ അബൂബക്കറിനെ ഇക്കഴിഞ്ഞ ഡിസംബര്‍ 19ന് എക്‌സൈസ് പിടികൂടിയിരുന്നു.

വ്യക്തിവൈരാ​ഗ്യത്തിന്റെ പേരിലാണ് മകന്റെ പച്ചക്കറിക്കടയില്‍ അച്ഛൻ അബൂബക്കറും കൂട്ടാളി സദാശിവയും ചേർന്ന് കഞ്ചാവ് വെച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബർ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. മാനന്തവാടി മൈസൂര്‍ റോഡിലുള്ള പിഎ ബനാന എന്ന സ്ഥാപനത്തിലാണ് പ്രതികള്‍ ഗൂഢാലോചന നടത്തി 2.095 കിലോഗ്രാം കഞ്ചാവ് ഒളിപ്പിച്ചു വെച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER