governor
ഗവര്‍ണറുടെ ഷാളിന് തീപിടിച്ചപ്പോള്‍ ടിവി ദൃശ്യം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ​ഷാളിന് തീ പിടിച്ചു

സുരക്ഷാ ഉദ്യോഗസ്ഥരും സമീപത്തുണ്ടായിരുന്നവരും ചേര്‍ന്ന് ഉടന്‍ തീ അണച്ചു.
Published on

പാലക്കാട്: പൊതുചടങ്ങിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീ പിടിച്ചു. പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിലെ പരിപാടിക്കിടെയാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥരും സമീപത്തുണ്ടായിരുന്നവരും ചേര്‍ന്ന് ഉടന്‍ തീ അണച്ചു. ശബരി ആശ്രമത്തിലെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ പങ്കെടുക്കാനാണ് ​ഗവർണർ എത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആശ്രമത്തിന്റെ അടുത്തുള്ള സ്ഥലത്ത് ​ഗാന്ധിജിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്നതിനിടെയാണ് സമീപത്ത് കത്തിച്ചു വെച്ച നിലവിളക്കിൽ നിന്ന് ​ഗവർണറുടെ കഴുത്തിൽ കിടന്ന ഷാളിലേക്ക് തീ പടർന്നത്.

governor
'വാദത്തിനു താത്പര്യമില്ലേ?'; നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ ഇഡിക്കു സുപ്രീം കോടതി വിമര്‍ശനം

എന്നാൽ ​ഗവർണർ ഇത് അറിഞ്ഞിരുന്നില്ല. വേദിയിൽ ​ഗവർണറുടെ പിന്നിൽ നിന്നിരുന്ന വനിതയാണ് ഷാളിന് തീപിടിച്ച കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്. ​തുടർന്ന് ​ഗവർണർ തന്നെ ഷാളൂരി മാറ്റുകയും സുരക്ഷാ ഉദ്യോ​ഗസ്ഥർ തീ അണയ്ക്കുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com