വിവാഹത്തിന് 'ഫുള്‍ ഫിറ്റ്', പള്ളിമുറ്റത്ത് 'കംപ്ലീറ്റ്' പ്രശ്‌നങ്ങള്‍; വധു പിന്മാറി, വരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

വിവാഹത്തിനു മദ്യപിച്ചെത്തി പള്ളിമുറ്റത്ത് പ്രശ്‌നമുണ്ടാക്കിയ വരനെ പൊലീസ് കസ്റ്റഡിയിലെടുത്തു
മദ്യപിച്ചെത്തി പള്ളിമുറ്റത്ത് പ്രശ്‌നമുണ്ടാക്കിയ വരനെ പൊലീസ് കസ്റ്റഡിയിലെടുത്തു
മദ്യപിച്ചെത്തി പള്ളിമുറ്റത്ത് പ്രശ്‌നമുണ്ടാക്കിയ വരനെ പൊലീസ് കസ്റ്റഡിയിലെടുത്തുപ്രതീകാത്മക ചിത്രം
Updated on: 
1 min read

പത്തനംതിട്ട: വിവാഹത്തിനു മദ്യപിച്ചെത്തി പള്ളിമുറ്റത്ത് പ്രശ്‌നമുണ്ടാക്കിയ വരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വധു പിന്മാറിയതോടെ വിവാഹം മുടങ്ങി. വധുവിന്റെ വീട്ടുകാര്‍ക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന ധാരണയിലാണ് ഇരുകൂട്ടരും പിരിഞ്ഞത്.

കോഴഞ്ചേരി തടിയൂരിലാണു സംഭവം. പള്ളിമുറ്റത്തെത്തിയ വരന്‍ കാറില്‍നിന്നിറങ്ങാന്‍പോലും പാടുപെട്ടു. പുറത്തിറങ്ങിയതോടെ കൂടുതല്‍ വഷളായി. വിവാഹത്തിനു കാര്‍മികത്വം വഹിക്കാനെത്തിയ വൈദികനോടുവരെ മോശമായി സംസാരിച്ചതോടെ വധുവിന്റെ വീട്ടുകാര്‍ മനസ്സുമാറ്റി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിവരമറിഞ്ഞ് പൊലീസെത്തിയപ്പോഴും വരന്‍ പ്രശ്‌നമുണ്ടാക്കി. അതോടെ, മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയെന്ന വകുപ്പു ചുമത്തി പൊലീസ് കേസെടുത്തു. മദ്യപിച്ചതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. വിദേശത്തുനിന്നു വിവാഹത്തിനെത്തിയ വരനെ കല്യാണ വേഷത്തില്‍ തന്നെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ മുതല്‍ മദ്യപിച്ചിരുന്നതായി ബന്ധുക്കളില്‍ ചിലര്‍ പറഞ്ഞു.

മദ്യപിച്ചെത്തി പള്ളിമുറ്റത്ത് പ്രശ്‌നമുണ്ടാക്കിയ വരനെ പൊലീസ് കസ്റ്റഡിയിലെടുത്തു
യേശുദാസിനെ ആദ്യ അയ്യപ്പഗാനം പാടിച്ചു, ശബരിമല നട തുറക്കുമ്പോള്‍ ഇപ്പോഴും മുഴങ്ങുന്നു 'ശ്രീകോവില്‍ നട തുറന്നു...'; അയ്യപ്പസ്വാമിയുടെ സ്വന്തം ഗായകന്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER