

കല്‍പ്പറ്റ: വയനാട് ജില്ലയിലെ അമ്പലവയലില്‍ വീട്ടുവളപ്പില്‍ വളര്‍ത്തിയ കഞ്ചാവ് ചെടി എക്‌സൈസ് പിടികൂടി. റെജി ടി പി എന്നയാളുടെ പുരയിടത്തില്‍ 360 സെന്റിമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു വയനാട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റീ നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്സൈസ് ഇന്‍സ്പെക്ടര്‍ സജിന്‍ എം ജെയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
എക്സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായാണ് പരിശോധന എന്നാല്‍ കഞ്ചാവ് ചെടി നട്ടതല്ല, തനിയെ മുളച്ചതാണെന്നും, എന്താണെന്നറിയില്ലായിരുന്നു ഇയാള്‍ ആദ്യം പറഞ്ഞിരുന്നത്. പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കഞ്ചാവ് വലിക്കാറുണ്ടെന്നും വലിക്കാന്‍ ഉപയോഗിച്ച കഞ്ചാവില്‍ നിന്നും ലഭിച്ച കുരു മുളപ്പിച്ചെടുത്തതാണെന്നും വെളിപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates