'ഹലാല്‍' സ്റ്റിക്കര്‍ നീക്കണം, ബേക്കറി ഉടമയ്ക്ക് ഭീഷണി; നാല് ഹിന്ദു ഐക്യവേദി പ്രവർത്തകര്‍ അറസ്റ്റില്‍

ഹിന്ദു  ഐക്യവേദി പ്രവ൪ത്തക൪ എത്തി സ്റ്റിക്കർ നീക്കണമെന്ന് സംഘടനയുടെ ലെറ്റര്‍ പാഡിലുള്ള കത്ത് കൈമാറുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

എറണാകുളം: ഹലാൽ വിഭവങ്ങൾ ലഭ്യമെന്ന സ്റ്റിക്ക൪ നീക്കണമെന്ന് ബേക്കറി ഉടമയ്ക്ക് ഹിന്ദു ഐക്യവേദി പ്രവർത്തകരുടെ ഭീഷണി. ബേക്കറിയിൽ നേരിട്ടെത്തിയാണ് പ്രവർത്തകർ ഈ ആവശ്യം ഉന്നയിച്ചുള്ള കത്ത് കൈമാറിയത്. ഉടമയുടെ പരാതിയിൽ നാല് ഹിന്ദു ഐക്യവേദി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. 

എറണാകുളം ജില്ലയിലെ കുറുമശ്ശേരിയിൽ കഴിഞ്ഞ 28-ാം തിയതിയാണ് സംഭവം. ഹലാൽ വിഭവങ്ങൾ ലഭ്യമെന്ന സ്റ്റിക്ക൪ കടയുടെ മുൻപിൽ ഒട്ടിച്ച് വെച്ചിരുന്നു. രണ്ടാഴ്ച മുൻപ്  പ്രവർത്തനം തുടങ്ങിയ ബേക്കറിയിലേക്ക് പാറക്കടവ് പ്രദേശത്തെ ഹിന്ദു  ഐക്യവേദി പ്രവ൪ത്തക൪ എത്തി സ്റ്റിക്കർ നീക്കണമെന്ന് സംഘടനയുടെ ലെറ്റര്‍ പാഡിലുള്ള കത്ത് കൈമാറുകയായിരുന്നു.

കത്ത് കൈപ്പറ്റി ഏഴ് ദിവസത്തിനകം ഹലാൽ വിഭവങ്ങൾ ലഭ്യമെന്ന സ്റ്റിക്ക൪ നീക്കിയില്ലെങ്കിൽ സ്ഥാപനം ബഹിഷ്കരിക്കുമെന്നു൦, പ്രതിഷേധ൦ സ൦ഘടിപ്പിക്കുമെന്നുമായിരുന്നു കത്തിലെ താക്കീത്. വിവാദ൦ ഒഴിവാക്കാൻ കട ഉടമ സ്റ്റിക്ക൪ നീക്കി. എന്നാൽ സംഭവം സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധിച്ച പൊലീസ് വിഷയത്തിൽ ഇടപെട്ടു. 

കട ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു. സുജയ്, ലെനിൻ, അരുൺ, ധനേഷ് എന്നിവ൪ക്കെതിരെയാണ് മതസ്പ൪ധ പ്രചരിപ്പിക്കാൻ ശ്രമിച്ചതെന്ന കുറ്റം ചുമത്തി ചെങ്ങമനാട് പൊലീസ് കേസെടുത്തത്. അറസ്റ്റിലായ പ്രതികളെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.   

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com