ഇടുക്കി ഹർത്താൽ : സ്കൂൾ പരീക്ഷകൾ മാറ്റി; എംജി സർവകലാശാല പരീക്ഷകളും മാറ്റിവെച്ചു 

കോൺ​ഗ്രസ് ഹർത്താലിന്റെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ ഇന്നു നടത്താനിരുന്ന സ്കൂൾ പരീക്ഷകൾ മാറ്റി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ഇടുക്കി : കോൺ​ഗ്രസ് ഹർത്താലിന്റെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ ഇന്നു നടത്താനിരുന്ന സ്കൂൾ പരീക്ഷകൾ മാറ്റി. എംജി സർവകലാശാല ഇന്നു നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. ഇന്നത്തെ പരീക്ഷകൾ നാളത്തേക്കാണ് ( ഓ​ഗസ്റ്റ് 19) മാറ്റിയത്. 

ജില്ലയിലെ എല്‍പി, യുപി, എച്ച് എസ് ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിയതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. മാറ്റിവെച്ച പരീക്ഷ ഈ മാസം 25 ന് നടത്താനാണ് നിര്‍ദ്ദേശം നൽകിയിട്ടുള്ളത്.

എംജി സർവകലാശാല പരീക്ഷകൾ നാളത്തേക്ക് മാറ്റിയെങ്കിലും പരീക്ഷാ കേന്ദ്രത്തിലും രാവിലത്തെ പരീക്ഷകളുടെ സമയത്തിലും മാറ്റമില്ല. ഉച്ച കഴിഞ്ഞുള്ള പരീക്ഷകൾ 1.30 മുതൽ 4.30 വരെ ആയിരിക്കുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com