ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഇടുക്കിയിൽ ഇന്ന് റെഡ് അലർട്ട്; കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ അതിശക്തമഴ 

കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്
Published on

തിരുവനന്തപുരം: സംസ്ഥാനത്ത്  ഇന്നു പരക്കെ മഴയ്ക്കു സാധ്യത. അതിതീവ്രമഴയ്ക്കു സാധ്യതയുള്ളതിനാൽ ഇടുക്കിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിശക്തമായ മഴ പ്രവചിച്ചിരിക്കുന്ന കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. എറണാകുളം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. 

വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും നാളെയും ശക്തമായ മഴ തുടരും. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ​ഗോട് ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്. അറബിക്കടലിൽ കേരള തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴി ഇന്നു ന്യൂനമർദമായി മാറുമെന്നാണ് വിലയിരുത്തൽ. 

കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തും ചക്രവാതച്ചുഴി നിലവിലുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com