അതിവേഗ റെയിൽ: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ ശ്രീധരൻ

ചെലവ് കുറച്ച് 54,000 കോടി രൂപയുടെ പുതിയ രൂപരേഖയാണ് അവതരിപ്പിച്ചിരിക്കുന്നത്
VD Satheesan, E Sreedharan
വിഡി സതീശന്‍, ഇ ശ്രീധരന്‍ എക്‌സ്‌
Edited By:
Updated on
1 min read

തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. സുസ്ഥിരവും ദീർഘകാലവുമായ വളർച്ച ഉറപ്പാക്കുന്നതിന് പ്രധാന കണക്റ്റിവിറ്റിയും സംസ്ഥാന വികസന പദ്ധതികളും മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ച് ഫലപ്രദമായ ചർച്ചകൾ നടത്തിയെന്ന് മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി.

VD Satheesan, E Sreedharan
യുവാവ് ദുരൂഹ സാഹചര്യത്തിൽ കുഴഞ്ഞുവീണു മരിച്ചു; പൊലീസ് അന്വേഷണം

അതിവേഗ യാത്ര ഉറപ്പാക്കുന്ന നിർദിഷ്ട ഹൈ സ്പീഡ് റെയിൽ (കെഎസ്എച്ച്.ആർ) പദ്ധതിയുടെ പുതുക്കിയ രൂപരേഖയുമായി മെട്രോമാൻ ഇ ശ്രീധരൻ നേരത്തെ രംഗത്തെത്തിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള അതിവേഗ റെയിൽ മൂന്ന് മണിക്കൂർ 20 മിനിറ്റിനുള്ളിൽ 465 കിലോമീറ്റർ ദൂരം പിന്നിടുമെന്ന് ശ്രീധരൻ പറഞ്ഞു.

മുൻപ് കണക്കാക്കിയിരുന്ന 86,000 കോടി രൂപയിൽ നിന്നും ചെലവ് കുറച്ച് 54,000 കോടി രൂപയുടെ പുതിയ രൂപരേഖയാണ് അവതരിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള നിർദിഷ്ട നിരക്ക് 780 രൂപയായിരിക്കും. റെയിൽവേയുടെ എസി ചെയർ കാർ നിരക്കുകൾക്ക് തുല്യമാണെന്ന് ശ്രീധരൻ പറഞ്ഞു.

VD Satheesan, E Sreedharan
'പിണറായിയിലേക്ക് എത്തിക്കാൻ ശ്രമം; ഇഡിയുടെ കത്തിൽ യുഡിഎഫ് സർക്കാർ കേസെടുക്കുമോയെന്ന് കേരളം ഉറ്റുനോക്കുന്നു'
VD Satheesan, E Sreedharan
36 ലക്ഷം അക്കൗണ്ടില്‍, വ്യാജരേഖ ഉണ്ടാക്കി വായ്പ തുക തട്ടിയെടുത്തു; യുവതി അറസ്റ്റില്‍
Summary

High-speed rail: E. Sreedharan met the Chief Minister VD Satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com