36 ലക്ഷം അക്കൗണ്ടില്‍, വ്യാജരേഖ ഉണ്ടാക്കി വായ്പ തുക തട്ടിയെടുത്തു; യുവതി അറസ്റ്റില്‍

നഗരസഭയുടെ 1.26 കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്
kerala police
Kerala Police
Edited By:
Updated on
1 min read

തിരുവനന്തപുരം: വ്യാജരേഖകള്‍ ഉണ്ടാക്കി വായ്പാ തുടകയുടെ ഫണ്ട് തട്ടിയെടുത്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. തിരുവനന്തപുരം തിരുവല്ലം സ്വദേശിനിയായ എല്‍. ബിന്ദു (47) ആണ് അറസ്റ്റിലായത്. പട്ടികജാതി വിഭാഗത്തിലെ വനിതകള്‍ക്കായുള്ള സ്വയം തൊഴില്‍ സംരംഭ പദ്ധതിയില്‍ വായ്പ തുകയുടെ സബ്‌സിഡി അനുവദിച്ചതില്‍ ക്രമക്കേട് നടത്തിയാണ് പണം തട്ടിയത്.

kerala police
'പിണറായിയിലേക്ക് എത്തിക്കാൻ ശ്രമം; ഇഡിയുടെ കത്തിൽ യുഡിഎഫ് സർക്കാർ കേസെടുക്കുമോയെന്ന് കേരളം ഉറ്റുനോക്കുന്നു'

സംരംഭക ഗ്രൂപ്പുകള്‍ക്ക് സബ്‌സിഡിയായി അനുവദിച്ച 1.26 കോടി രൂപ വിതരണം ചെയ്തതായി വ്യാജ രേഖകള്‍ ഉണ്ടാക്കിയ ശേഷം യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം നല്‍കാതെ ഈ തുക സ്വകാര്യ സ്ഥാപനത്തിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയാണ് ഫണ്ട് തട്ടിയെടുത്തത്. നഗരസഭയുടെ 1.26 കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്.

കേസിലെ 8-ാം പ്രതിയായ ബിന്ദു മറ്റ് പ്രതികളുമായി ഗൂഢാലോചന നടത്തിയതായും 36 ലക്ഷം രൂപ ബിന്ദുവിന്റെ ബാങ്ക് അക്കൗണ്ടിലെത്തിയതായും വിജിലന്‍സ് കണ്ടെത്തിയിരുന്നു. കേസില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍ ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ പ്രവീണ്‍ രാജ്, മുന്‍ എസ്സി പ്രമോട്ടര്‍മാരായ എസ്.സിന്ധു, അജിത, പട്ടം സര്‍വീസ് സഹകരണ ബാങ്ക് മുന്‍ മാനേജര്‍ സോണി, ആധാരം എഴുത്തുകാരനായ സുരേഷ് ബാബു എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

kerala police
വിവാഹ വാഗ്ദാനം നല്‍കി പീഡനം, പോക്‌സോ കേസ്: യുവാവ് കോയമ്പത്തൂരില്‍ നിന്നും പിടിയില്‍
kerala police
കണ്ണൂർ സർവ്വകലാശാലയിൽ രാഷ്‌ട്രീയക്കളി; രജിസ്ട്രാറെ സിൻഡിക്കേറ്റ് പുറത്താക്കി
kerala police
132 കിലോമീറ്റര്‍ റേഞ്ച്, വലിയ ബാറ്ററി പായ്ക്ക്; പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വേരിയന്റുമായി കൈനറ്റിക്
Summary

Woman arrested for embezzling loan amount using forged documents

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com