'പോസ്റ്റുകള്‍, കമന്റുകള്‍ ഒന്നും ഡിലീറ്റ് ചെയ്യരുത് !'; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി ഹണി ഭാസ്‌കരന്‍

ഏറ്റവും ഭീകരമായ സൈബര്‍ ആക്രമണമാണ് നേരിടുന്നതെന്നാണ് ഹണി പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്
Honey Bhaskaran
Honey Bhaskaranഫെയ്സ്ബുക്ക്
Updated on
1 min read

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം നേരിടുന്നത് ചൂണ്ടിക്കാട്ടി എഴുത്തുകാരി ഹണി ഭാസ്‌കരന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. ഇ മെയില്‍ വഴിയാണ് മുഖ്യമന്ത്രി പിണറായി വിജയനും പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ക്കും ഹണി പരാതി നല്‍കിയത്. ഏറ്റവും ഭീകരമായ സൈബര്‍ ആക്രമണമാണ് നേരിടുന്നതെന്നാണ് ഹണി പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.

Honey Bhaskaran
'ഐ ഡോണ്‍ട് കെയര്‍, ഇതൊക്കെ വലിയ കാര്യമായി എടുക്കണോ?'; രാഹുല്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി യുവതി

പരാതി നല്‍കിയ കാര്യം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഹണി ഭാസ്‌കരന്‍ പുറംലോകത്തെ അറിയിച്ചത്. ആക്രമണങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പരമോന്നതമായ സ്ഥാനത്തേക്ക് എത്തിക്കുകയാണ്. നിങ്ങള്‍ക്കുള്ള പൊതിച്ചോറ് വീട്ടില്‍ എത്തിക്കാന്‍ സര്‍ക്കാരും നിയമവും എന്ത് നടപടി സ്വീകരിക്കും എന്ന് അറിയണ്ടേ ? പോസ്റ്റുകള്‍, കമന്റുകള്‍ ഒന്നും ഡിലീറ്റ് ചെയ്യരുത്. അവിടെ തന്നെ ഉണ്ടാകണം- ഹണി ഭാസ്‌കരന്‍ പോസ്റ്റില്‍ കുറിച്ചു.

സ്ത്രീകൾ ഏതെങ്കിലും രീതിയിൽ തനിക്കു ചുറ്റും നടക്കുന്ന പല തരത്തിലുള്ള അബ്യൂസുകളെ കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയാൽ ഉടൻ സൈബർ അറ്റാക്ക് നടത്തി ചാണകപ്പുഴുക്കളെ പോലെ പുളയ്ക്കുന്ന പെർവേർറ്റുകളുടെ ആഘോഷം കണ്ടു. പക്ഷേ, നിങ്ങൾ എഴുതുന്നത് വായിച്ച് നിങ്ങളും നിങ്ങളുടെ വേണ്ടപ്പെട്ടവരും നാണിച്ചാൽ മതി. നിങ്ങളെ ജനിപ്പിച്ചത് ഓർത്ത് അവർ തലയിൽ കൈ വച്ചാൽ മതി. എന്നെ തീർത്തു കളയാൻ പറ്റില്ല. ആ കരുത്തോടെയാണ് മുൻപോട്ട്. ഹണി ഭാസ്കരൻ കുറിച്ചു.

Honey Bhaskaran
'രാജിക്കാര്യം പറയാന്‍ പറ്റില്ല, രാജിയുടെ നമ്പര്‍ ചോദിക്കും...'; ട്രോള്‍ പൂരം, രാഹുല്‍ മാങ്കൂട്ടത്തില്‍ എയറിലാണ്

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സ്ത്രീകള്‍ ഏതെങ്കിലും രീതിയില്‍ തനിക്ക് ചുറ്റും നടക്കുന്ന പല തരത്തിലുള്ള അബ്യൂസുകളെ കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയാല്‍ ഉടന്‍ സൈബര്‍ അറ്റാക് നടത്തി ചാണകപ്പുഴുക്കളെ പോലെ പുളയ്ക്കുന്ന പെര്‍വേര്‍റ്റുകളുടെ ആഘോഷം കണ്ടു.

ഏറ്റവും ഭീകരമായ സൈബര്‍ ആക്രമണം നേരിടുന്നു. പക്ഷേ, നിങ്ങള്‍ എഴുതുന്നത് വായിച്ച് നിങ്ങളും നിങ്ങളുടെ വേണ്ടപ്പെട്ടവരും നാണിച്ചാല്‍ മതി. നിങ്ങളെ ജനിപ്പിച്ചത് ഓര്‍ത്ത് അവര്‍ തലയില്‍ കൈ വെച്ചാല്‍ മതി. എന്നെ തീര്‍ത്തു കളയാന്‍ പറ്റില്ല. ആ കരുത്തോടെയാണ് മുമ്പോട്ട്.

എനിക്ക് നിങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ പറ്റുന്നത്, പരമോന്നത സ്ഥാനത്തേക്ക് നിങ്ങളുടെ അതിക്രമം എത്തിക്കുക എന്നതാണ്. നിങ്ങള്‍ക്കുള്ള പൊതിച്ചോറ് വീട്ടില്‍ എത്തിക്കാന്‍ സര്‍ക്കാരും നിയമവും എന്ത് നടപടി സ്വീകരിക്കും എന്ന് അറിയണ്ടേ?

പോസ്റ്റുകള്‍, കമന്റുകള്‍ ഒന്നും ഡിലീറ്റ് ചെയ്യരുത്. അവിടെ തന്നെ ഉണ്ടാകണം...! സൈബര്‍ ആക്രമണത്തിന് എതിരെ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കി...!

Summary

Writer Honey Bhaskaran files complaint with Chief Minister and DGP, alleging cyber attacks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com