'​ഗ്യാസ് തുറന്നു വിട്ടു, വീടിന്റെ ജനൽച്ചില്ലുകൾ അടിച്ച് തകർത്തു'- മലയിൽ കുടുങ്ങിയ ബാബുവിന്റെ പരാക്രമം, അറസ്റ്റ്

വീട്ടുകാരുടെ പരാതിയിലാണ് അറസ്റ്റ്. പാലക്കാട് കസബ പൊലീസാണ് ബാബുവിനെ പിടികൂടിയത്
ഫയൽ ചിത്രം
ഫയൽ ചിത്രം
Updated on
1 min read

പാലക്കാട്: മലമ്പുഴ കുമ്പാച്ചി മലയിൽ കുടുങ്ങി വാർത്തകളിൽ ഇടം പിടിച്ച ബാബു അറസ്റ്റിൽ. കാനിക്കുളത്തെ വീട്ടിൽ കയറി അതിക്രമം കാണിച്ചതിനും വീട്ടുകാരെ ഭീഷണിപ്പെടുത്തിയതിനുമാണ് അറസ്റ്റ്. 

വീട്ടിലേക്ക് അതിക്രമിച്ചു കയറി ജനൽച്ചിലുകൾ അടിച്ചു തകർത്തും ​ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടുമാണ് പരാക്രമം. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനു നേരെയും ബാബു പരാക്രമം കാണിച്ചു. 

വീട്ടുകാരുടെ പരാതിയിലാണ് അറസ്റ്റ്. പാലക്കാട് കസബ പൊലീസാണ് ബാബുവിനെ പിടികൂടിയത്. 

മലയിൽ കുടുങ്ങി രണ്ട് ദിവസത്തോളമാണ് ബാബു ആഹാരവും വെള്ളവും ഇല്ലാതെ അതിജീവിച്ചത്. പിന്നീട് സൈന്യമെത്തിയാണ് ഇയാളെ രക്ഷിച്ചത്. 45 മണിക്കൂറോളം എടുത്തായിരുന്നു രക്ഷാ ദൗത്യം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com