കൊല്ലത്ത് വീട് തകർന്നനിലയിൽ
കൊല്ലത്ത് വീട് തകർന്നനിലയിൽ

കൊല്ലത്ത് വീട് നിലംപൊത്തി; അമ്മയും മകനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

അഗസ്ത്യക്കോട്  പാറവിള വാർഡിലെ സജീവ് മന്ദിരത്തിൽ സുശീലയുടെ വീടാണ് തകർന്നുവീണത്
Published on

കൊല്ലം: കൊല്ലത്ത് വീട് തകർന്നുവീണു. അഗസ്ത്യക്കോട്  പാറവിള വാർഡിലെ സജീവ് മന്ദിരത്തിൽ സുശീലയുടെ വീടാണ് തകർന്നുവീണത്. 
സുശീലയും മകനും തലനാരിഴയ്ക്കു രക്ഷപ്പെട്ടു.

 ഇന്നലെ വൈകിട്ടായിരുന്നു അപകടം.  മേൽക്കൂര തകരുന്ന ശബ്ദം കേട്ടു വേഗം പുറത്ത് ഇറങ്ങാൻ കഴിഞ്ഞതിനാലാണ് അപകടം ഒഴിവായത്. നിലംപൊത്താറായ വീടിനു പകരം അടച്ചുറപ്പുള്ള വീടിനു വേണ്ടി സുശീല ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾക്കു നിവേദനങ്ങൾ നൽകിയിരുന്നു.  എന്നാൽ പരിഗണിച്ചില്ലെന്ന് ആക്ഷേപം ഉണ്ട്.  മേൽക്കൂരയും ഭിത്തികളും പൂർണമായി തകർന്നതിനാൽ താമസിക്കാൻ  ഇടമില്ലാതെ ഈ നിർധന കുടുംബം പ്രതിസന്ധിയിലായിരിക്കുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com