Muhammad
Muhammad

തൃശൂരില്‍ വന്‍ ലഹരിവേട്ട; ഒരു കോടി രൂപ വില വരുന്ന ഹാഷിഷ് ഓയില്‍ പിടികൂടി

ചൊവ്വാഴ്ച രാവിലെ കോയമ്പത്തൂരില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം തൃശൂരിലെത്തിയ എരുമപ്പെട്ടി ദേശമംഗലം സ്വദേശി മുഹമ്മദ് (28) ആണ് പിടിയിലായത്
Published on

തൃശൂര്‍: തൃശൂരില്‍ വന്‍ ലഹരിവേട്ട. എരുമപ്പെട്ടി സ്വദേശി മുഹമ്മദിനെ കസ്റ്റഡിയിലെടുത്തു. ഓണാഘോഷങ്ങള്‍ ലക്ഷ്യമാക്കിയാണ് വന്‍ ലഹരിക്കടത്ത്. തൃശൂര്‍ ഡാന്‍സാഫ് ടീമും തൃശൂര്‍ സിറ്റി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്.

Muhammad
ആറന്‍മുള ഉത്രട്ടാതി വള്ളംകളി: 9 ന് പ്രാദേശിക അവധി

ചൊവ്വാഴ്ച രാവിലെ കോയമ്പത്തൂരില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം തൃശൂരിലെത്തിയ എരുമപ്പെട്ടി ദേശമംഗലം സ്വദേശി മുഹമ്മദ് (28) ആണ് പിടിയിലായത്. റെയില്‍വേ സ്റ്റേഷന് മുന്നില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

Muhammad
15 സാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യക്കിറ്റ്; ഓണക്കിറ്റ് വിതരണം ഈ മാസവും തുടരും

തുടര്‍ന്ന് നടത്തിയ പരിശോധയില്‍ ഇയാളില്‍ നിന്ന് ഒരു കോടി രൂപയോളം വിലവരുന്ന ഹാഷിഷ് ഓയില്‍ പിടികൂടുകയായിരുന്നു. ബംഗളൂരുവില്‍ നിന്നാണ് ലഹരി എത്തിയ്ക്കുന്നത്. ഇയാളുടെ മൊബൈല്‍ ഫോണും പരിശോധിച്ചു വരികയാണ്. ലഹരി ഇടപാടുകാരെ കുറിച്ചും അന്വേഷണം നടന്നു വരികയാണ്.

Summary

Huge drug bust in Thrissur; Hashish oil worth Rs. 1 crore seized

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com