കുന്ദമംഗലത്ത് ടിവിഎസ് ഷോറൂമില്‍ വന്‍ തീപിടിത്തം

കോഴിക്കോട് കുന്ദമംഗലത്ത് വന്‍ തീപിടുത്തം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read


കുന്ദമംഗലം: കോഴിക്കോട് കുന്ദമംഗലത്ത് വന്‍ തീപിടുത്തം. കാരന്തൂര്‍ പാലക്കല്‍ പെട്രോള്‍ പമ്പിനു മുന്‍വശത്ത് പ്രവര്‍ത്തിക്കുന്ന ടിവിഎസ് ഷോറൂമിലാണ് തീപിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഓണം പ്രമാണിച്ച് ഇന്ന് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നു.

തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജീവനക്കാര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ആര്‍ക്കും പരിക്കില്ല. വെള്ളിമാടുകുന്ന്, നരിക്കുനി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com