മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വി ബി അജയകുമാര്‍ അന്തരിച്ചു
തൃശൂര്‍: മനുഷ്യാവകാശ, പരിസ്ഥിതി പ്രവര്‍ത്തകനും ചിന്തകനുമായ വി ബി അജയകുമാര്‍ (48) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉച്ചയ്ക്ക് ഒരു മണി മുതല്‍ 4 വരെ കൊടുങ്ങല്ലൂരിലെ വസതിയിലാണ് പൊതുദര്‍ശനം.
സംസ്‌കാരം വൈകിട്ട് അഞ്ചിന് കൊടുങ്ങല്ലൂര്‍ ചപ്പാറ ശ്മശാനത്തില്‍ നടക്കും. ദലിത് ആദിവാസി പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന റൈറ്റ്‌സ് (RIGHTS) എന്ന സംഘടനയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ആയിരുന്നു.
നര്‍മ്മദ ബചാവോ ആന്ദോളന്‍, പീപ്പിള്‍സ് വാച്ച് തുടങ്ങിയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങിയ അജയകുമാര്‍ നിരവധി യുഎന്‍ സമ്മേളനങ്ങളില്‍ പാര്‍ശ്വവല്‍കൃത സമൂഹങ്ങള്‍ക്കായി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കാലാവസ്ഥ വ്യതിയാനം ചര്‍ച്ച ചെയ്ത COP 26, COP 28 സമ്മേളനങ്ങളിലും പങ്കെടുത്തു. 2018ലെ പ്രളയകാലത്ത് ദലിത്, തീരദേശ മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നിരവധി പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.
Human rights and environmental activist and thinker V. B. Ajayakumar (48) has passed away
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

