'എനിക്ക് സ്വര്‍ഗത്തില്‍ പോകണം, യേശുവിനെ കാണണം; മകള്‍ പറയുന്നിടത്ത് തന്നെ അടക്കണം'

മകള്‍ പറയുന്നിടത്ത് തന്നെ അടക്കണം. അതില്‍ മാറ്റം വരുത്താന്‍ പാടില്ലെന്ന് ലോറന്‍സ് പറയുന്നു
MM Lawrence
എംഎം ലോറൻസ് ഫയൽ
Updated on
1 min read

കൊച്ചി: തന്റെ സംസ്‌കാര ചടങ്ങുകളെക്കുറിച്ച് അന്തരിച്ച സിപിഎം നേതാവ് എം എം ലോറന്‍സ് പറയുന്ന വീഡിയോ ക്ലിപ്പുമായി മകള്‍ സുജാത. 'എനിക്ക് സ്വര്‍ഗത്തില്‍ പോകണം, യേശുവിനെ കാണണം. മകള്‍ പറയുന്നിടത്ത് തന്നെ അടക്കണം. അതില്‍ മാറ്റം വരുത്താന്‍ പാടില്ലെന്ന്' മകള്‍ സുജാത പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ ലോറന്‍സ് പറയുന്നു.

2022 ഫെബ്രുവരി 25-നാണ് എം എം ലോറന്‍സ് ഇക്കാര്യം പറഞ്ഞതെന്നാണ് മകള്‍ പറയുന്നത്. ഹൈക്കോടതിയ്ക്ക് വീഡിയോ കൈമാറിയിട്ടുണ്ടെന്നും തങ്ങളോട് ചോദിക്കാതെയാണ് പിതാവിന്റെ മൃതദേഹം വൈദ്യപഠനത്തിന് നല്‍കാനുള്ള തീരുമാനം പാര്‍ട്ടി എടുത്തതെന്നും പെണ്‍മക്കള്‍ ആരോപിക്കുന്നു.

വീഡിയോ തെളിവായി കണക്കാക്കണമെന്ന് കാണിച്ച് ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകിയിട്ടുണ്ട്. മെഡിക്കൽ കോളജിൽ നടന്ന ഹിയറിങ്ങിലും തന്റെ അഭിപ്രായം പറഞ്ഞിരുന്നു. പക്ഷേ തെളിവില്ലാത്തതിനാൽ അവർ സ്വീകരിച്ചില്ലെന്നും സുജാത പറഞ്ഞു. നേരത്തെ മെഡിക്കൽ കോളജിന് ലോറൻസിന്റെ മൃതദേഹം വിട്ടുകൊടുക്കരുതെന്ന പെൺമക്കളായ ആശയും സുജാതയും നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

vijay, raghava lawrence
Malayalam Story
Ravi Mohan, Aarti Ravi and Sujatha
Sonia Gandhi, Padmaja, Karunakaran
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com