ബാര്‍ രാത്രി 11നുശേഷവും തുടര്‍ന്നാല്‍ ലൈസന്‍സ് റദ്ദാക്കും; കര്‍ശന നിര്‍ദേശവുമായി ഡിജിപി 

 രാത്രി 11നു ശേഷം പ്രവര്‍ത്തിക്കുന്ന ബാറുകളുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള പൊലീസ് ആക്ടിലെ അധികാരം പ്രയോഗിക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്കു ഡിജിപി നിര്‍ദേശം നല്‍കി
മദ്യപാനം ആരോഗ്യത്തിനു ഹാനികരം/ഫയല്‍ ചിത്രം
മദ്യപാനം ആരോഗ്യത്തിനു ഹാനികരം/ഫയല്‍ ചിത്രം
Updated on: 
1 min read

തിരുവനന്തപുരം: രാത്രി 11നു ശേഷം പ്രവര്‍ത്തിക്കുന്ന ബാറുകളുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള പൊലീസ് ആക്ടിലെ അധികാരം പ്രയോഗിക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്കു ഡിജിപി നിര്‍ദേശം നല്‍കി. ഗുണ്ടകളെ നിയന്ത്രിക്കുന്നതിനാണ് ബാറുകള്‍ക്കു കര്‍ശന നിയന്ത്രണം വരുന്നത്. 

അനുമതിയില്ലാത്ത ഡിജെ പാര്‍ട്ടി നടക്കുന്ന ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, പൊതുകെട്ടിടങ്ങളിലെ സംഘം ചേര്‍ന്നുള്ള മദ്യപാനം എന്നിവ കണ്ടെത്തിയാല്‍ ഇവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കും. കെട്ടിടങ്ങള്‍ക്കുള്ളില്‍ രാത്രി 11നു ശേഷവും തുറസ്സായ സ്ഥലത്തു പത്തിനു ശേഷവും മൈക്ക് പ്രവര്‍ത്തിപ്പിച്ചാലും നടപടി വരും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER