വിമാനത്തില്‍ ലാന്‍ഡ് ചെയ്യും, ബൈക്കുകള്‍ ട്രെയിനിലുമെത്തും; കറങ്ങി നടന്ന് കവര്‍ച്ച; അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ കൊച്ചിയില്‍ പിടിയില്‍

ട്രെയിന്‍ മാര്‍ഗമെത്തിച്ച ബൈക്കില്‍ കറങ്ങി നടന്നാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്
Robbery
പിടിയിലായ അന്തർ സംസ്ഥാന മോഷ്ടാക്കൾ
Edited By:
Updated on
1 min read

കൊച്ചി: അന്തര്‍ സംസ്ഥാന മോഷ്ടാക്കളായ അഞ്ചു പേര്‍ കൊച്ചിയില്‍ പിടിയിലായി. ഇതര സംസ്ഥാനക്കാരായ അഞ്ചുപേരാണ് കളമശ്ശേരി പൊലീസിന്റെ പിടിയിലായത്. രണ്ടു മോഷ്ടാക്കള്‍ യുപിയില്‍ നിന്നും വിമാനമാര്‍ഗമാണ് എത്തിയത്. മോഷണത്തിന് ഉപയോഗിച്ച ബൈക്കുകള്‍ ട്രെയിന്‍ മാര്‍ഗമാണ് എത്തിച്ചത്. തൃശൂരില്‍ കവര്‍ച്ച നടത്തിയ പ്രതികളാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി.

Robbery
മഴക്കെടുതി നേരിടാൻ ഭരണകൂടം പൂർണ്ണസജ്ജം: വട്ടവടയിലുണ്ടായത് പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനമെന്ന് മന്ത്രി അനൂപ് ജേക്കബ്

ഇവരുടെ പക്കല്‍ നിന്നും മോഷണ വസ്തുക്കളും പിടിച്ചെടുത്തു. ട്രെയിന്‍ മാര്‍ഗമെത്തിച്ച ബൈക്കില്‍ കറങ്ങി നടന്നാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്. തൃശൂരില്‍ ബിഎസ്എന്‍എല്‍ ജംഗ്ഷന്‍ ബോക്‌സില്‍ തൊഴിലാളികള്‍ എന്ന വ്യാജേന കവര്‍ച്ചയ്ക്ക് ശ്രമം നടത്തുന്നു. ഇതു കണ്ട ചിലര്‍ക്ക് സംശയം തോന്നി പൊലീസിനെ അറിയിച്ചു. പൊലീസിനെ കണ്ട് ചിതറി ഓടിയവരില്‍ ഒരാളെ പിടികൂടി. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് അന്തര്‍ സംസ്ഥാന മോഷണ സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.

നിര്‍മ്മാണം നടക്കുന്ന വീടുകള്‍, കോപ്പര്‍ സ്ട്രീപ്പ് ഉപയോഗിക്കുന്ന വന്‍കിട ജനറേറ്ററുകള്‍ തുടങ്ങിയവിടങ്ങളിലാണ് ഇവര്‍ കവര്‍ച്ച നടത്തിയിരുന്നത്. പൊലീസിന്റെ അന്വേഷണത്തില്‍ ഇവര്‍ കൊച്ചിയിലുണ്ടെന്ന് വിവരം ലഭിക്കുകയും, തുടര്‍ന്ന് കൊച്ചി പൊലീസിന്റെ സഹായത്തോടെ കവര്‍ച്ചാ സംഘത്തെ കളമളശ്ശേരിയില്‍ നിന്നും വലയിലാക്കുകയുമായിരുന്നു. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ നിര്‍മാണത്തൊഴിലാളികള്‍ ധരിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ഇവരുടെ പക്കല്‍ നിന്നും കവര്‍ച്ചയ്ക്ക് ഉപയോഗിക്കുന്ന കേബിള്‍ കട്ടറുകള്‍, വിവിധ തരം താക്കോലുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്.

Robbery
'നാട്ടിലുള്ള സ്ത്രീ പീഡകര്‍ക്കും സ്റ്റോക്കര്‍മാര്‍ക്കുമൊക്കെ തികഞ്ഞ പ്രോത്സാഹനമാണ് ഈ ആഭാസത്തിലൂടെ കിട്ടുന്നത്'
Robbery
തൃശൂരിൽ വൻ കവർച്ച: അടച്ചിട്ട വീട് കുത്തിത്തുറന്ന് 55 പവൻ കവർന്നു
Robbery
വെള്ളിദീപങ്ങളിൽ തിളങ്ങിയ 'ഏഷ്യാഡ് അപ്പു'; ഒടുവിൽ കണ്ണീർവീണ ജീവിതം: അറിയാം ഗുരുവായൂരിലെ കുട്ടി നാരായണന്റെ നൊമ്പരപ്പെടുത്തുന്ന കഥ
Summary

Inter-state thieves arrested in Kochi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com