കുമ്പളം ടോള്‍ പ്ലാസയില്‍ കുടുങ്ങി കൂറ്റന്‍ യന്ത്രഭാഗം; കടത്തിയെടുത്തത്‌ ഇങ്ങനെ 

തിരുച്ചിറപ്പള്ളിയിൽ നിന്ന് കൊണ്ടുവന്ന യന്ത്രഭാഗമാണ് കുടുങ്ങിയത്. ഐഎസ്ആർഒയിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read

കൊച്ചി:: ടോൾ പ്ലാസയിൽ കുടുങ്ങിയ ഐഎസ്ആർഒയുടെ യന്ത്രഭാഗം ടോൾ പ്ലാസ കടന്നു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് യന്ത്രഭാ​ഗം ടോൾ പ്ലാസ കടത്താനായത്. 

തിരുച്ചിറപ്പള്ളിയിൽ നിന്ന് കൊണ്ടുവന്ന യന്ത്രഭാഗമാണ് കുടുങ്ങിയത്. ഐഎസ്ആർഒയിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു.  ഒരു ദിവസം മുൻപാണ് ഐഎസ്ആർഒയുടെ യന്ത്രഭാ​ഗവുമായി ലോറി എത്തിയത്. 

വെള്ളിയാഴ്ച രാത്രി 10 മണിയോടെ ലോറി ടോൾ പ്ലാസ കടത്താനുള്ള ശ്രമം തുടങ്ങി. എന്നാൽ പ്ലാസയിൽ കുടുങ്ങുകയായിരുന്നു. പിന്നാലെ ലോറിയുടെ ടയറിന്റെ വായു മർദം കുറച്ചുകൊണ്ട്‌ ടോൾപ്ലാസയുടെ മുകളിൽ തട്ടാതെ കടത്തി എടുക്കുകയായിരുന്നു. ടോൾപ്ലാസയുടെ തൂണുകൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com