പോകാതിരുന്നാല്‍ മുഖ്യമന്ത്രി ചെറുതായിപ്പോകും; പിണറായിയുടെ സത്യപ്രതിജ്ഞയ്ക്ക് ജനാര്‍ദ്ദനന്‍ എത്തും

പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് പോകുന്നില്ലെന്ന തീരുമാനം മാറ്റി കണ്ണൂരിലെ ബീഡിത്തൊഴിലാളി ജനാര്‍ദ്ദനന്‍
ദിനേശ് ബീഡി തൊഴിലാളി ജനാര്‍ദ്ദനന്‍ - പിണറായി വിജയന്‍
ദിനേശ് ബീഡി തൊഴിലാളി ജനാര്‍ദ്ദനന്‍ - പിണറായി വിജയന്‍
Updated on
1 min read

കണ്ണൂര്‍:  രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് പോകുന്നില്ലെന്ന തീരുമാനം മാറ്റി കണ്ണൂരിലെ ബീഡിത്തൊഴിലാളി ജനാര്‍ദ്ദനന്‍. പോകാതിരുന്നാല്‍ മുഖ്യന്ത്രി ചെറുതായി പോകുമെന്ന തോന്നലിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയതെന്ന് ജനാര്‍ദ്ദനന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'മുഖ്യമന്ത്രി പ്രത്യേക പരിഗണനയാണ് എനിക്ക് തന്നത്. ജില്ലാകമ്മിറ്റിയില്‍ നിന്ന് വിളിച്ച് പോകാന്‍ തയ്യാറായാല്‍ മാത്രം മതി, അവിടെ എത്തിക്കാന്‍ എല്ലാ സൗകര്യവും ചെയ്യാമെന്ന് പറഞ്ഞു. എനിക്ക് വിഷമമുണ്ടെങ്കില്‍ നിര്‍ബന്ധിക്കേണ്ട, കണ്ണൂരില്‍ വരുമ്പോ എന്നെ കാണാന്‍ വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞെന്നാണ് അറിഞ്ഞത്. അത് ഞാന്‍ വല്യ ആളും മുഖ്യമന്ത്രി ചെറുതായിപ്പോകുന്ന അവസ്ഥയുമാകുമോ എന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ഞാന്‍ അങ്ങോട്ടുപോകാന്‍ തീരുമാനിച്ചത്,' ജനാര്‍ദ്ദനന്‍ പറഞ്ഞു.

നേരത്തെ താന്‍ ടി.വിയില്‍ സത്യപ്രതിജ്ഞ കാണുമെന്നായിരുന്നു ജനാര്‍ദ്ദനന്‍ അറിയിച്ചിരുന്നത്. ഭാര്യയില്ലാതെ ഒറ്റക്ക് പോകുന്നതിലെ പ്രയാസം ജനാര്‍ദനന്‍ മാധ്യമങ്ങളോട് പങ്കുവെക്കുകയുണ്ടായി
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com