കേരള നിയമസഭ തെരഞ്ഞെടുപ്പ്; ആദ്യ ലീഡ് യുഡിഎഫിന്

കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യ ഫല സൂചനകള്‍ യുഡിഎഫിന് അനുകൂലം
VD Satheesan, Pinarayi Vijayan
VD Satheesan, Pinarayi Vijayan
Updated on
1 min read

തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യ ഫല സൂചനകള്‍ യുഡിഎഫിന് അനുകൂലം. തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ യുഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്. ഭരണവിരുദ്ധ വികാരം വോട്ടായി മാറിയെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്.

വോട്ടെണ്ണല്‍ രാവിലെ എട്ടുമുതലാണ് ആരംഭിച്ചത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 8.30 മുതല്‍ ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. വോട്ടെണ്ണലിന് 15,465 ഉദ്യോഗസ്ഥരെയാണ് സജ്ജമാക്കിയിരിക്കുന്നത്.

VD Satheesan, Pinarayi Vijayan
തപാല്‍ വോട്ടുകള്‍ 50 വീതം കെട്ടുകളാക്കി എണ്ണും, ഓരോ റൗണ്ടും പൂര്‍ത്തിയാകാന്‍ അര മണിക്കൂര്‍; ഏജന്റുമാര്‍ക്ക് ക്യൂആര്‍ കോഡ് പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്

കേരളത്തില്‍ ഭരണം തിരിച്ചുപിടിക്കുമെന്നും ഭൂരിപക്ഷം 100 കടക്കുന്ന തരംഗമുണ്ടാകുമെന്നുമാണ് യുഡിഎഫ് ക്യാമ്പ് പ്രതീക്ഷിക്കുന്നത്. ഭരണത്തുടര്‍ച്ച ഉറപ്പെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. ഒന്നിലേറെ സീറ്റാണ് എന്‍ഡിഎ പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ 140 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്.

VD Satheesan, Pinarayi Vijayan
'വീണ്ടും മുഖ്യമന്ത്രിയാകണം'; പിണറായി വിജയന്റെ പേരില്‍ വിഷ്ണുപൂജ വഴിപാട്
Summary

kerala assembly election result 2026 updation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com