പുതിയ സമയക്രമവുമായി പുതിയ അധ്യയനവര്‍ഷം നാളെ തുടങ്ങുന്നു. school opening ഹൈസ്കൂളിന് രാവിലെയും വൈകീട്ടും പതിനഞ്ച് മിനിറ്റ് വീതമാണ് കൂടുന്നത്. (top five news)ക്ലാസ് രാവിലെ 9.45ന് ആരംഭിച്ച് 4.15ന് അവസാനിക്കും. സ്കൂള്‍ അക്കാദമി കലണ്ടര്‍ സംബന്ധിച്ച ഉത്തരവില്‍ മന്ത്രി വി ശിവന്‍കുട്ടി ഒപ്പുവച്ചു..നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മുന്‍ എംഎല്‍എ പിവി അന്‍വര്‍ മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചാണ് തീരുമാനം. നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനൊപ്പം നിലമ്പൂരില്‍ അന്‍വര്‍ ശക്തിപ്രകടനവും നടത്തും. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കണമെന്നാണ് ദേശീയനേതൃത്വം അന്‍വറിനെ അറിയിച്ചത്. എന്നാല്‍ കഴിഞ്ഞ തവണ മത്സരിച്ച് ജയിച്ച ഓട്ടോറിക്ഷ ചിഹ്നത്തില്‍ മത്സരിക്കുന്നതിനോട് അന്‍വറിന് താത്പര്യം..യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കി ഫ്രഞ്ച് ക്ലബ് പിഎസ്ജി(psg). നാലാം കിരീടം ലക്ഷ്യമിട്ടെത്തിയ ഇന്റര്‍ മിലാനെതിരെ മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ അടിച്ചുകൂട്ടിയാണ് ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പിഎസ്ജി വിജയാഘോഷം നടത്തിയത്. ലീഗ് ചരിത്രത്തില്‍ പിഎസ്ജിയുടെ ആദ്യകിരീടമാണ്..സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി വിവിധ ജില്ലകളില്‍ ശക്തമായ മഴ (kerala rain) തുടരുമെന്ന് കേന്ദ്രാകാലാവസ്ഥ വകുപ്പ്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് തീവ്രമഴയ്ക്ക് കുറവുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം..വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, അതിശക്തമായ ചൂട്, കനത്ത മഴ എന്നിവയ്ക്ക് ശേഷം അതിശക്തമായ കാറ്റ് (Strong wind), സംസ്ഥാനത്തെ ഒരു വലിയ ദുരന്തമായി മാറുന്നു. തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ ആരംഭത്തോടെ മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന ശക്തമായ പടിഞ്ഞാറൻ കാറ്റ് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടങ്ങൾ വിതച്ചിട്ടുണ്ട്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates