കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ കോഴ; മൂന്ന് വിധികര്‍ത്താക്കള്‍ അറസ്റ്റില്‍

കേരള യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍ നല്‍കിയ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്
കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ കോഴ; മൂന്ന് വിധികര്‍ത്താക്കള്‍ അറസ്റ്റില്‍
കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ കോഴ; മൂന്ന് വിധികര്‍ത്താക്കള്‍ അറസ്റ്റില്‍ടി വി ദൃശ്യം
Updated on: 
1 min read

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ മൂന്ന് വിധികര്‍ത്താക്കള്‍ അറസ്റ്റില്‍. ഷാജി, സിബിന്‍, ജോമെറ്റ് എന്നീ വിധികര്‍ത്താക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കേരള യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍ നല്‍കിയ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കലോത്സവത്തില്‍ കൈക്കൂലി വാങ്ങി ചിലര്‍ക്ക് അനുകൂലമായി മത്സരങ്ങളിലെ വിധിനിര്‍ണയം നടത്തിയെന്നാണ് ആരോപണം.

ഇന്നലെ രാത്രി യൂണിവേഴ്‌സിറ്റി കോളജിലെ മൂന്നാം വേദിയില്‍ നടന്ന മാര്‍ഗം കളി മത്സരത്തിനിടെ കോഴ വാങ്ങിയെന്നാണ് പരാതി. അപ്പീല്‍ കമ്മിറ്റി യോഗത്തിനുശേഷമാണ് മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ കോഴ; മൂന്ന് വിധികര്‍ത്താക്കള്‍ അറസ്റ്റില്‍
തൃശൂരില്‍ കാണാതായ രണ്ടുകുട്ടികളുടെയും മൃതദ്ദേഹങ്ങള്‍ കണ്ടെത്തി

തിരുവാതിരക്കളിയിലും കോഴ ആരോപണം ഉയര്‍ന്നിരുന്നു. അതേസമയം, കോഴ വാങ്ങിയിട്ടില്ലെന്നാണ് വിധികര്‍ത്താക്കള്‍ പറയുന്നത്. തങ്ങളെ ബലിയാടാക്കുകയായിരുന്നുവെന്നാണ് ഇവരുടെ ആരോപണം.പ്രതിഷേധത്തെതുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ച കലോത്സവം വൈകിട്ട് നാലിന് വീണ്ടും പുനരാരംഭിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Private Bus
University Hostel Violence: Action Recommended Against CI Over FB Post"
arrest
Pinarayi Vijayan
X

FOLLOW US

ON GOOGLE DISCOVER