കേരളം : പേരുമാറ്റ ബില്‍ ലോക്‌സഭയില്‍ നാളെ അവതരിപ്പിക്കും

ലോക്‌സഭ അജണ്ടയില്‍ കേന്ദ്രമന്ത്രി അമിത് ഷാ ബില്‍ അവതരിപ്പിക്കുമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്
Keralam
കേരളം AI Image
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി മാറ്റുന്നതിനുള്ള ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കേരള എന്ന പേര് കേരളം എന്നാക്കിയാണ് മാറ്റുന്നത്. നാളത്തെ ലോക്‌സഭ അജണ്ടയില്‍ കേന്ദ്രമന്ത്രി അമിത് ഷാ ബില്‍ അവതരിപ്പിക്കുമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Keralam
സ്വാതന്ത്ര്യ ദിനാഘോഷം: സര്‍ക്കാരിന്റെ ഒന്നാം ഉത്തരവില്‍ വന്ദേമാതരമില്ല, രണ്ട് ഖണ്ഡിക മാത്രം പാടുമെന്ന് മന്ത്രി

നാളെ ചേരുന്ന ലോക്‌സഭ കാര്യോപദേശക സമിതി ദ് കേരള ( ഓള്‍ട്രേഷന്‍ ഓഫ് നെയിം) 2026 ബില്‍ ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യുന്നതിന് തീരുമാനമെടുക്കും. ഈ വര്‍ഷം ഫെബ്രുവരിയിലാണ് പേരുമാറ്റത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്.

ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ‘കേരളം’ എന്നാക്കി ഭേദഗതി ചെയ്യുന്നതിനുവേണ്ട അടിയന്തര നടപടികൾ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് 2024 ജൂണിൽ കേരള നിയമസഭ പ്രമേയം പാസ്സാക്കിയത്.

ഭരണഘടനയുടെ എട്ടാം പട്ടികയിൽ പറയുന്ന എല്ലാ ഭാഷകളിലും 'കേരളം' എന്ന് മാറ്റണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം ഭേദഗതികൾ ഇല്ലാതെ പ്രതിപക്ഷം അംഗീകരിക്കുകയായിരുന്നു. കേരളത്തിന്റെ ഈ ആവശ്യമാണ് കേന്ദ്ര മന്ത്രിസഭ പരി​ഗണിച്ചത്.

2023 ഓഗസ്റ്റിൽ ഇതേ കാര്യം ആവശ്യപ്പെട്ട് പ്രമേയം കേരള നിയമസഭ പാസ്സാക്കിയിരുന്നു. പക്ഷെ, സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി കേന്ദ്രം അത് മടക്കി. തുടർന്നാണ് പരിഷ്കരിച്ച പ്രമേയം കേരള നിയമസഭ പാസ്സാക്കി കേന്ദ്രത്തിന് വീണ്ടും അയച്ചത്.

Keralam
വളപട്ടണം സ്റ്റേഷനില്‍ മാത്രം 12 കേസുകളില്‍ പ്രതി : അര്‍ജുന്‍ ആയങ്കിയെ കാപ്പ ചുമത്തി ജയിലില്‍ അടയ്ക്കാന്‍ നീക്കം
Keralam
ഒളിവിലിരിക്കെ അര്‍ജുന്‍ ആയങ്കിക്കായി ക്രൗഡ് ഫണ്ടിങ്; സഹോദരന്‍ അജയ് അറസ്റ്റില്‍
Keralam
'അപകടസാധ്യതാ മുന്നറിയിപ്പുകള്‍ വിഷയമല്ല, ഭൂവിനിയോഗവും നിര്‍മ്മാണവുമാണ് പ്രധാനം'
Summary

Keralam: Name-change bill to be introduced in Lok Sabha tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com