

തൊടുപുഴ: മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ രംഗത്തു വന്ന സിപിഎം നേതാക്കളെ വിമർശിച്ച് സിപിഐ ഇടുക്കി മുൻ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ. കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് പറയുമ്പോൾ ചിലർക്ക് സമനില തെറ്റും , ഒഴിപ്പിക്കാൻ വരുന്നവരുടെ കയ്യും വെട്ടും, കാലും വെട്ടും, നാവും പിഴുതെടുക്കും, എന്നൊക്കെയാണ് പ്രഖ്യാപനം. ഇത്രയും ബുദ്ധിമുട്ടുന്നത് എന്തിനാണ് ? തലവെട്ടിക്കളഞ്ഞാൽ മതിയല്ലോ ! കാലും കയ്യും വെട്ടി നാവും പിഴുതെടുക്കുവാൻ കൊറേ സമയം എടുക്കുമല്ലോ. ശിവരാമൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
ചിന്നക്കനാൽ പഞ്ചായത്തിൽ 100 കണക്കിനേക്കർ സർക്കാർ ഭൂമി കയ്യേറി കുരിശ് കൃഷി നടത്തുന്നവർ കുടിയേറ്റക്കാരാകുന്നത് എങ്ങനെ എന്ന് മനസിലാകുന്നില്ല . ജില്ലയിൽ വിവിധ പഞ്ചായത്തുകളിൽ 1000 കണക്കിന് ഏക്കർ ഭൂമി കയ്യേറ്റ മാഫിയയുടെ കയ്യിലാണ്. ജില്ലയിലെ തോട്ടങ്ങൾ തുണ്ട് തുണ്ടായി മുറിച്ചു വിൽക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇതൊന്നും അധികാരികൾ അറിയുന്നില്ല. അഥവാ അറിഞ്ഞാലും ഈ നിയമ വിരുദ്ധ പ്രവർത്തനത്തിന് തടയിടാൻ കഴിയുന്നില്ല .
ആയിരക്കണക്കിന് ഭൂരഹിത കർഷക തൊഴിലാളികളും തോട്ടം തൊഴിലാളികളും ഒരു കൂര കെട്ടി താമസിക്കാൻ ഇടമില്ലാത്ത നാട്ടിലാണ് കയ്യേറ്റക്കാരെ പറുദീസ ഒരുക്കുന്നത്. സർക്കാർ ഭൂമി കയ്യേറിയ സമസ്ത വമ്പന്മാരെയും കൊമ്പന്മാരെയും പിടിച്ച് അകത്തിടണം. ഈ ഭൂമി ഒക്കെ പിടിച്ചെടുത്ത് ഭൂരഹിത കർഷക തൊഴിലാളികൾക്കും, തോട്ടം തൊഴിലാളികൾക്കും വിതരണം ചെയ്യണം.തുണ്ട് തുണ്ടായി വിൽക്കപ്പെട്ട തോട്ട ഭൂമി എല്ലാം സർക്കാർ വീണ്ടെടുത്ത് ഭൂ രഹിതർക്ക് വിതരണം ചെയ്യണം എന്നും ശിവരാമൻ ആവശ്യപ്പെട്ടു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ജില്ലയിലെ കയ്യേറ്റ മാഫിയയെ തളക്കണം
കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് പറയുമ്പോൾ ചിലർക്ക് സമനില തെറ്റും , ഒഴിപ്പിക്കാൻ വരുന്നവരുടെ കയ്യും വെട്ടും, കാലും വെട്ടും, നാവും പിഴുതെടുക്കും, എന്നൊക്കെയാണ് പ്രഖ്യാപനം . ഇത്രയും ബുദ്ധിമുട്ടുന്നത് എന്തിനാണ് ? തലവെട്ടിക്കളഞ്ഞാൽ മതിയല്ലോ ! കാലും കയ്യും വെട്ടി നാവും പിഴുതെടുക്കുവാൻ കൊറേ സമയം എടുക്കുമല്ലോ. ചിന്നക്കനാൽ പഞ്ചായത്തിൽ 100 കണക്കിനേക്കർ സർക്കാർ ഭൂമി കയ്യേറി കുരിശ് കൃഷി നടത്തുന്നവർ കുടിയേറ്റക്കാരാകുന്നത് എങ്ങനെ എന്ന് മനസിലാകുന്നില്ല . ജില്ലയിൽ വിവിധ പഞ്ചായത്തുകളിൽ 1000 കണക്കിന് ഏക്കർ ഭൂമി കയ്യേറ്റ മാഫിയയുടെ കയ്യിലാണ്. ജില്ലയിലെ തോട്ടങ്ങൾ തുണ്ട് തുണ്ടായി മുറിച്ചു വിൽക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇതൊന്നും അധികാരികൾ അറിയുന്നില്ല. അഥവാ അറിഞ്ഞാലും ഈ നിയമ വിരുദ്ധ പ്രവർത്തനത്തിന് തടയിടാൻ കഴിയുന്നില്ല . 1000 കണക്കിന് ഭൂരഹിത കർഷക തൊഴിലാളികളും തോട്ടം തൊഴിലാളികളും ഒരു കൂര കെട്ടി താമസിക്കാൻ ഇടമില്ലാത്ത നാട്ടിലാണ് കയ്യേറ്റക്കാരെ പറുദീസ ഒരുക്കുന്നത്. വ്യക്തമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. സർക്കാർ ഭൂമി കയ്യേറിയ സമസ്ത വമ്പന്മാരെയും കൊമ്പന്മാരെയും പിടിച്ച് അകത്തിടണം. ഈ ഭൂമി ഒക്കെ പിടിച്ചെടുത്ത് ഭൂരഹിത കർഷക തൊഴിലാളികൾക്കും, തോട്ടം തൊഴിലാളികൾക്കും വിതരണം ചെയ്യണം.തുണ്ട് തുണ്ടായി വിൽക്കപ്പെട്ട തോട്ട ഭൂമി എല്ലാം സർക്കാർ വീണ്ടെടുത്ത് ഭൂ രഹിതർക്ക് വിതരണം ചെയ്യണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates