നാട്ടുകാര്‍ നോക്കിനില്‍ക്കെ കോവളം എംഎല്‍എയുടെ കാര്‍ തല്ലിത്തകര്‍ത്തു; ഒരാള്‍ കസ്റ്റഡിയില്‍

വീടിനു മുന്നില്‍ പാര്‍ക്കു ചെയ്തിരുന്ന എംഎല്‍എ ബോര്‍ഡുള്ള കാറാണ് തകര്‍ത്തത്
തകർക്കപ്പെട്ട കാർ, എം വിൻസെന്റ് എംഎൽഎ/ ടെലിവിഷൻ ദൃശ്യം
തകർക്കപ്പെട്ട കാർ, എം വിൻസെന്റ് എംഎൽഎ/ ടെലിവിഷൻ ദൃശ്യം
Updated on
1 min read

തിരുവനന്തപുരം: കോവളം എംഎല്‍എ എം വിന്‍സെന്റിന്റെ കാര്‍ അടിച്ചു തകര്‍ത്തു. വീടിനു മുന്നില്‍ പാര്‍ക്കു ചെയ്തിരുന്ന എംഎല്‍എ ബോര്‍ഡുള്ള കാറാണ് തകര്‍ത്തത്. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

വിഴിഞ്ഞം ഉച്ചക്കട സ്വദേശി സന്തോഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബൈക്കില്‍ എത്തിയ സന്തോഷ് രാവിലെ 8ന് കമ്പിപ്പാര കൊണ്ട് ഗ്ലാസും വാഹനത്തിന്റെ മുന്‍വശവും തകര്‍ക്കുകയായിരുന്നു.

നാട്ടുകാര്‍ നോക്കി നില്‍ക്കെയായിരുന്നു സംഭവം. നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസിലേല്‍പ്പിച്ചത്.  പ്രതി മാനസിക പ്രശ്‌നമുള്ളയാളാണെന്ന് പൊലീസ് പറയുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com