KSRTC bus
KSRTC busScreen grab

കെഎസ്ആര്‍ടിസി ബസ് കുഴിയില്‍ വീണു; ആര്‍ക്കും അപകടമില്ല

തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുപോകുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്
Published on

കൊച്ചി: എറണാകുളത്ത് കെഎസ്ആര്‍ടിസി കുഴിയില്‍ വീണു. ആര്‍ക്കും അപകടമില്ല. കൊരട്ടിയില്‍ ദേശീയപാത നിര്‍മാണത്തിനായെടുത്ത കുഴിയിലാണ് സൂപ്പര്‍ഫാസ്റ്റ് ബസ്സ് വീണത്. തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുപോകുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഇന്നു പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം.

KSRTC bus
സ്വര്‍ണക്കവര്‍ച്ച: ഉണ്ണികൃഷ്ണന്‍ പോറ്റി മുഖ്യപ്രതി, ദേവസ്വം ജീവനക്കാരും പ്രതിപ്പട്ടികയില്‍

ശക്തമായ മഴയുണ്ടായിരുന്നു. പ്രദേശത്ത് വെളിച്ചമോ ദിശാബോര്‍ഡോ ഉണ്ടായിരുന്നില്ല. ബസ് നിയന്ത്രിതവേഗതയിലായിരുന്നതിനാലാണ് ദുരന്തമൊഴിവായത്. കുഴിക്ക് തൊട്ടടുത്ത് മാത്രമായിരുന്നു റിഫ്ളക്ടര്‍ വച്ചിരുന്നത്.

KSRTC bus
'ഏമാന്മാരെ സുഖിപ്പിക്കാന്‍ വേണ്ടി എംപിക്ക് നേരെ കുതിരകയറിയാല്‍ വിട്ടുകൊടുക്കില്ല'

പത്തുമീറ്റര്‍ അപ്പുറമെങ്കിലും സൂചനാ ബോര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ ബസ്് നിര്‍ത്തിയിടാമായിരുന്നു എന്നാണ് ഡ്രൈവര്‍ പറഞ്ഞത്. മുന്നറിയിപ്പുബോര്‍ഡുകളോ, രാത്രിയില്‍ വെളിച്ച സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ അപകടങ്ങള്‍ കൂടുതലാണ്. കാര്‍ കുഴിയിലെ വെള്ളക്കെട്ടില്‍ വീണതും അടുത്തകാലത്താണ്.

Summary

KSRTC bus falls into a ditch; no one injured

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com