താനൂര്‍ നിലനിര്‍ത്താന്‍ മുഹമ്മദ് സമീര്‍; വള്ളിക്കുന്ന് സിപി മുസ്തഫ; എല്‍ഡിഎഫ് സ്ഥാനാര്‍ഥി പട്ടിക പൂര്‍ത്തിയായി

മൂന്നിടത്തും സ്വതന്ത്രരായിട്ടാണ് ജനവിധി തേടുന്നത്.
LDF completes candidate list for the Assembly elections.
സിപി മുസ്തഫ-മുഹമ്മദ് സമീര്‍
Updated on: 
1 min read

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥി പട്ടിക പൂര്‍ത്തിയായി. താനൂര്‍, വള്ളിക്കുന്ന്, കാസര്‍കോട് മണ്ഡലങ്ങളില്‍ ഇടത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. താനൂരില്‍ ടി മുഹമ്മദ് സമീറും വള്ളിക്കുന്നില്‍ സിപി മുസ്ഫയും കാസര്‍കോട് ഷാനവാസ് പാദൂറുമാണ് മത്സരിക്കുന്നത്. മൂന്നിടത്തും സ്വതന്ത്രരായിട്ടാണ് ജനവിധി തേടുന്നത്.

LDF completes candidate list for the Assembly elections.
നേമത്ത് യുഡിഎഫ്-ബിജെപി അവിശുദ്ധ ബന്ധം, കോണ്‍ഗ്രസ് ആര്‍എസ്എസ് അജണ്ടയുമായി കൈകോര്‍ക്കുന്നു: വി ശിവന്‍കുട്ടി

സിറ്റിങ് സീറ്റായ താനൂരില്‍ നിന്ന് മന്ത്രി വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറിയതോടെയാണ് സ്ഥാനാര്‍ഥിത്വത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നത്. യുഡിഎഫ് പാളയത്തില്‍നിന്ന് ഒരാളെ എത്തിക്കാനും സിപിഎം ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല. ഇതോടെയാണ് സമീറിന് നറുക്ക് വീണത്. ഒഴൂര്‍ പഞ്ചായത്തിലെ പുല്‍പറമ്പ് സ്വദേശിയായ ടി മുഹമ്മദ് സമീര്‍ ജീവകാരുണ്യ പ്രവര്‍ത്തകനാണ്. മുസ്ലിംലീഗിന്റെ കുത്തക മണ്ഡലമായിരുന്ന താനൂരില്‍ 2016ല്‍ അബ്ദുറഹ്മാന്‍ രണ്ടത്താണിയെ 4918 വോട്ടുകള്‍ക്കാണ് വി അബ്ദുറഹിമാന്‍ പരാജയപ്പെടുത്തിയത്.

LDF completes candidate list for the Assembly elections.
നടന്‍ വിവേക് ഗോപന്‍ സ്ഥാനാര്‍ഥി; മൂന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി

കാസര്‍കോട് നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്രനായ ഷാനവാസ് മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും യുവജന നേതാവുമാണ്. 2020ലെ ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചെങ്കള ഡിവിഷനില്‍ നിന്ന് അട്ടിമറി വിജയം നേടിയ മുന്‍ കോണ്‍ഗ്രസ് നേതാവ് ഷാനവാസ് പാദൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു.

വള്ളിക്കുന്നിലെ സ്ഥാനാര്‍ഥിയായ സിപി മുസ്തഫ അഭിഭാഷകനും മൂന്നിയൂര്‍ സ്വദേശിയുമാണ്. എല്‍ഡിഎഫില്‍ ഐഎന്‍എല്‍ സ്ഥാനാര്‍ഥികളാണ് വള്ളിക്കുന്നിലും കാസര്‍കോടും മത്സരിച്ചിരുന്നത്. എംഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ പി.കെ.നവാസാണ് താനൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി. വള്ളിക്കുന്നില്‍ ടി.വി.ഇബ്രാഹിമും കാസര്‍കോട് കല്ലട മായിന്‍ ഹാജിയുമാണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍.

Summary

LDF completes candidate list for the Assembly elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Mayan
Vice-President C P Radhakrishnan with Mata Amritanandamayi Devi t the Viswa Seva Day celebrations at Amritapuri
Rashid CP Facebook Post Criticizing Ministers Foreign Trips
today top five news
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com