തൊടുപുഴ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പങ്കെടുപ്പിച്ചു കൊണ്ട് നാളെ തൊടുപുഴയില്‍ നടത്താന്‍ നിശ്ചയിച്ച പരിപാടിയില്‍ നിന്നും പിന്നോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. 1960ലെ ഭൂപതിവ് നിയമ ഭേദഗതിക്ക് അനുമതി നല്‍കാത്ത ഗവര്‍ണറുടെ നിലപാടിനെതിരെ ഇടുക്കി ജില്ലയില്‍ എല്‍ഡിഎഫ് നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വ്യാപാരി വ്യവസായി സമിതി നിലപാട് വ്യക്തമാക്കിയത്.
ഗവര്‍ണറുടെ പരിപാടിയില്‍ പൊലീസിനോട് സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്. കടകള്‍ അടച്ചിട്ട് എല്‍ഡിഎഫിന്റെ ഹര്‍ത്താലിനോട് സഹകരിക്കും. കാല്‍നടയായി പരിപാടിക്കെത്തുന്ന പ്രവര്‍ത്തകരെ തടഞ്ഞാല്‍ അംഗീകരിക്കില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ വ്യക്തമാക്കി.
ഗവർണറുടെ നിലപാടിനെതിരെ നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഇടുക്കി ജില്ലയിൽ എൽഡിഎഫ് ഹർത്താൽ. ഇതേ കാരണത്തിൽ എൽഡിഎഫ് നാളെ രാജ്ഭവൻ മാർച്ച് നടത്തുന്നുണ്ട്. ആ ദിവസം തന്നെ ഗവർണർ തൊടുപുഴയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിക്ക് എത്തുന്നതിൽ പ്രതിഷേധിച്ചാണ് ഇടുക്കി ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചത്.
വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ കാരുണ്യ കുടുംബ സുരക്ഷ പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് ഗവർണർ തൊടുപുഴയിലെത്തുന്നത്. ഗവർണറെ തടയില്ലെന്നും പ്രതിഷേധ പ്രകടനങ്ങളുണ്ടാകുമെന്നും ഇടുക്കി ജില്ലാ എൽഡിഎഫ് കൺവീനർ കെ കെ ശിവരാമൻ അറിയിച്ചു. ഗവർണർക്കു നേരെ കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് എസ്എഫ്ഐയും വ്യക്തമാക്കിയിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
