ഭാര്യയേയും രണ്ട് കൈക്കുഞ്ഞുങ്ങളേയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീക്കൊപ്പം നാടുവിട്ടു, യുവാവ് അറസ്റ്റിൽ

വിവാഹിതനായ ഇയാൾക്ക് രണ്ടരയും ഒന്നേകാൽ വയസ്സുമുള്ള 2 പെൺമക്കളുണ്ട്.
ഫയൽ ചിത്രം
ഫയൽ ചിത്രം
Updated on: 
1 min read

മലപ്പുറം; ഭാര്യയേയും രണ്ട് പെൺമക്കളേയും സംരക്ഷിക്കാതെ മറ്റൊരു സ്ത്രീക്കൊപ്പം നാടുവിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നക്കാവ് പാറയ്‌ക്കൽമുക്ക് വാക്കയിൽത്തൊടി വീട്ടിൽ അബ്ദുൽ വാഹിദ്(32) ആണ് അറസ്റ്റിലായത്. ഭാര്യയുടെ പരാതിയിലാണ് നടപടി. 

2008 ൽ വിവാഹിതനായ ഇയാൾക്ക് രണ്ടരയും ഒന്നേകാൽ വയസ്സുമുള്ള 2 പെൺമക്കളുണ്ട്. ഇവരെ ഉപേക്ഷിച്ചുകൊണ്ടാണ് 3 മക്കളുടെ മാതാവായ യുവതിയുമായി ഇയാൾ ബന്ധമുണ്ടാക്കിയത്. തുടർന്ന് ഇവർക്കൊപ്പം യുവാവ് നാടുവിടുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. പെരിന്തൽമണ്ണയിലും ചെറുകരയിലും സ്വന്തമായി ട്രാവൽസ് നടത്തുകയാണ് ഇയാൽ. നാടുവിട്ടുപോയ ഇയാൾ ട്രാവൽസിലെത്തിയപ്പോൾ രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ഭാര്യയ്‌ക്ക് വിവാഹ സമ്മാനമായി ലഭിച്ച 30 പവൻ വരുന്ന സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയും പ്രതി സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്നും പരാതിയിൽ പറയുന്നു. കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും പരാതിയിലുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. പെരിന്തൽമണ്ണ കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com