ലോക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ ; തലസ്ഥാനം ആശ്വാസത്തിലേക്ക് ; ടിപിആര്‍ കൂടുന്നതില്‍ കേന്ദ്രത്തിന് ആശങ്ക

ടിപിആര്‍ കൂടുന്നതില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനത്തെ ആശങ്ക അറിയിച്ചിട്ടുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
2 min read

തിരുവനന്തപുരം : ലോക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വന്നു. ഇന്നു മുതല്‍ 14 വരെയാണ് പുതിയ നിയന്ത്രണങ്ങള്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ ആര്‍ടിപി,സിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങള്‍ക്ക് പുറമെ, ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുറക്കാം. ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. 

എ,ബി,സി കാറ്റഗറിയില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുറക്കാം. എ, ബി വിഭാഗത്തില്‍പ്പെട്ട തദ്ദേശസ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളും കമ്പനികളും മറ്റും 100 ശതമാനം ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാം. ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ടേക്ക് എവേ, ഹോം ഡെലിവറി രാത്രി 9.30 വരെ. ജിമ്മുകള്‍ എസി ഉപയോഗിക്കാതെ പ്രവര്‍ത്തിക്കാം. സി വിഭാഗത്തില്‍ ഓഫീസുകള്‍ 50 ശതമാനം ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. 

പുതിയ ഇളവുകള്‍ നിലവില്‍ വന്നതോടെ തിരുവനന്തപുരം നഗരത്തില്‍ സെക്രട്ടേറിയറ്റടക്കം സര്‍ക്കാര്‍ ഓഫീസുകളെല്ലാം സാധാരണ പ്രവര്‍ത്തനത്തിലേക്ക്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബി വിഭാഗത്തിലായതോടെയാണ് കൂടുതല്‍ ഇളവുകള്‍ക്ക് വഴിയൊരുങ്ങിയത്. ഹോട്ടലുകള്‍, റെസ്റ്ററന്റുകള്‍ എന്നിവയ്ക്ക് രാത്രി ഒമ്പതര വരെ ഭക്ഷണം ഹോം ഡെലിവറിയായും പാഴ്‌സലായും നല്‍കാനും അനുമതിയുണ്ട്.

ഇന്‍ഡോര്‍ മല്‍സരങ്ങളും ഷൂട്ടിങ്ങുകളും അനുവദിക്കും. ഒരേസമയം ഇരുപത് പേരില്‍ കൂടാതെ ജിമ്മുകളും തുറക്കാം. ആരാധനാലയങ്ങളില്‍ 15 പേരെ വരെ പ്രവേശിപ്പിക്കാം. അവശ്യവിഭാഗങ്ങളൊഴിച്ച് മറ്റ് കടകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രമായിരിക്കും. എന്നാല്‍ ജില്ലയിലെ മുനിസിപ്പാലിറ്റികളായ ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, വര്‍ക്കല എന്നിവ സി വിഭാഗത്തിലാണ്. അതിനാല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാരെയേ അനുവദിക്കു.

തലസ്ഥാന നഗരത്തിലെ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാനായെങ്കിലും ഗ്രാമീണ മേഖലയിലെ എട്ട് പഞ്ചായത്തുകളില്‍ തീവ്രമായി തുടരുകയാണ്. ഉഴമലയ്ക്കല്‍, കടയ്ക്കാവൂര്‍, ചെറുന്നിയൂര്‍, വിളവൂര്‍ക്കല്‍, കിഴുവിലം, കഠിനംകുളം, ഒറ്റൂര്‍, ചെമ്മരുതി പഞ്ചായത്തുകളാണ് ഇവ. ഇവിടെ ട്രിപ്പിള്‍ ലോക്ഡൗണിന് സമാനനിയന്ത്രണം തുടരും. അതേസമയം ടിപിആര്‍ കൂടുന്നതില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനത്തെ ആശങ്ക അറിയിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിലെ ഇളവുകളും നിയന്ത്രണങ്ങളും ഇങ്ങനെ. പുതിയ ടിപിആര്‍ അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ നാല് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. 

കാറ്റഗറി എ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍ - പാലക്കുഴ, അയ്യമ്പുഴ, തിരുമാറാടി, ഒക്കല്‍.
 
കാറ്റഗറി ബി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍ - മലയാറ്റൂര്‍ നീലേശ്വരം, മഴുവന്നൂര്‍, കുന്നുകര, ആലങ്ങാട്, എടവനക്കാട്, വാളകം, ചേരാനെല്ലൂര്‍, മൂക്കന്നൂര്‍, കറുകുറ്റി, ഐക്കരനാട്, പിണ്ടിമന, കാലടി, മഞ്ഞപ്ര, ഇലഞ്ഞി, ആയവന, ആമ്പല്ലൂര്‍, തിരുവാണിയൂര്‍, മുടക്കുഴ, കാഞ്ഞൂര്‍, കല്ലൂര്‍ക്കാട്, കുന്നത്തുനാട്, കിഴക്കമ്പലം, രാമമംഗലം, കുഴുപ്പിള്ളി, കീരമ്പാറ, പോത്താനിക്കാട്, മണീട്, പൈങ്ങോട്ടൂര്‍, ചിറ്റാറ്റുകര, എടയ്ക്കാട്ടുവയല്‍, പൂതൃക്ക.

കൊച്ചി കോര്‍പ്പറേഷന്‍ കാറ്റഗറി ബി വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. പെരുമ്പാവൂര്‍, പിറവം, കൂത്താട്ടുകുളം,  മൂവാറ്റുപുഴ, മുന്‍സിപ്പാലിറ്റികളും ബി വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

കാറ്റഗറി സി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍ -  മഞ്ഞള്ളൂര്‍, എടത്തല, പായിപ്ര, പള്ളിപ്പുറം, തുറവൂര്‍, പാറക്കടവ്, പുത്തന്‍വേലിക്കര, കോട്ടുവള്ളി, വരാപ്പുഴ, വാരപ്പെട്ടി, കവളങ്ങാട്,  പാമ്പാക്കുട, കുമ്പളങ്ങി, മുളവുകാട്, കരുമാലൂര്‍, കുട്ടമ്പുഴ, കീഴ്മാട്, കുമ്പളം, വടവുകോട്-പുത്തന്‍കുരിശ്, മുളന്തുരുത്തി, നെല്ലിക്കുഴി, ചോറ്റാനിക്കര, ചേന്ദമംഗലം, വടക്കേക്കര, വേങ്ങൂര്‍, ഉദയംപേരൂര്‍, കൂവപ്പടി, രായമംഗലം,  ആവോലി, ശ്രീമൂലനഗരം, ആരക്കുഴ, മാറാടി. 

കാറ്റഗറി സി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മുന്‍സിപ്പാലിറ്റികള്‍  - ഏലൂര്‍, തൃപ്പൂണിത്തുറ,  കോതമംഗലം,  ആലുവ, അങ്കമാലി 

കാറ്റഗറി ഡി  വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍ - ചെല്ലാനം, ചെങ്ങമനാട്, ഏഴിക്കര,  കോട്ടപ്പടി, പല്ലാരിമംഗലം, ഞാറക്കല്‍, എളംകുന്നപ്പുഴ, വാഴക്കുളം, കടുങ്ങല്ലൂര്‍, നായരമ്പലം,  ചൂര്‍ണ്ണിക്കര, കടമക്കുടി, നെടുമ്പാശ്ശേരി, വെങ്ങോല, അശമന്നൂര്‍.

കാറ്റഗറി ഡി  വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മുന്‍സിപ്പാലിറ്റികള്‍ - കളമശ്ശേരി, തൃക്കാക്കര, മരട്, നോര്‍ത്ത് പറവൂര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com