പ്ലസ് ടുവില്‍ സഹപാഠി; പ്രണയം നിരസിച്ചതിന്റെ പക; അച്ഛന്റെ കടയ്ക്ക് തീയിട്ട് ശ്രദ്ധതിരിക്കാന്‍ ശ്രമം; കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്

മലപ്പുറം ഏലംകുളത്ത് യുവതിയെ കുത്തിക്കൊലപ്പെടുത്തിയത് പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യം മൂലമെന്ന് പൊലീസ്
മലപ്പുറത്ത് ദൃശ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി വിനീഷ്‌
മലപ്പുറത്ത് ദൃശ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി വിനീഷ്‌
Updated on
1 min read


മലപ്പുറം: മലപ്പുറം ഏലംകുളത്ത് യുവതിയെ കുത്തിക്കൊലപ്പെടുത്തിയത് പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യം മൂലമെന്ന് പൊലീസ്. കൊലനടത്തിയത് പ്രതി തനിച്ചാണെന്നും പെണ്‍കുട്ടിയെ ശല്യം ചെയ്തിന് മൂന്ന് മാസം മുമ്പ് വിനീഷിനെ താക്കീത് ചെയ്തിരുന്നുവെന്നും മലപ്പുറം എസ് പി സുജിത് ദാസ് പറഞ്ഞു. പ്ലസ്ടുവില്‍ ദൃശ്യയുടെ സഹപാഠിയായിരുന്നു വിനീഷ്. 

പെരിന്തല്‍മണ്ണയില്‍ വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറിയാണ് 21 കാരനായ ബിനീഷ് ഇന്ന് രാവിലെ യുവതിയെ കുത്തിക്കൊന്നത്. ഏലംകുളം എളാട് ചെമ്മാട്ട് വീട്ടില്‍ സികെ ബാലചന്ദ്രന്റെ മകള്‍ ദൃശ്യ ആണ് മരിച്ചത്. കുത്തേറ്റ സഹോദരി ദേവശ്രീ മൗലാന ആശുപത്രിയില്‍ ചികിത്സയിലാണ്. 

സംഭവവുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ മുട്ടുങ്ങല്‍ സ്വദേശി വിനീഷ് വിനോദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാലചന്ദ്രന്റെ ഉടമസ്ഥയിലുള്ള പെരിന്തല്‍മണ്ണയിലെ കളിപ്പാട്ട കടയില്‍ ഇന്നലെ രാത്രി തീപിടിത്തമുണ്ടായിരുന്നു. ദൃശ്യയെ കുത്തുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ദേവശ്രീക്ക് പരുക്കേറ്റത്.

കൊലപാതകം നടത്തിയത് ആസൂത്രിതമായാണെന്നും പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ അച്ഛന്റെ കടയ്ക്ക് തീയിട്ട് നശിപ്പിച്ച് ശ്രദ്ധ തിരിച്ചാണ് പ്രതി കൃത്യം നടത്തിയത്. കൊലപാതകത്തിനുശേഷം ഓട്ടോയിലേക്ക് ഓടിക്കയറി രക്ഷപെടാന്‍ ശ്രമിച്ച വിനീഷിനെ ഓട്ടോ െ്രെഡവര്‍ നേരെ പൊലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നെന്നാണ് വിവരം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com