തടിലോറിയുമായി കൂട്ടിയിടിച്ചു: ബൈക്ക് യാത്രികൻ മരിച്ചു, സുഹൃത്ത് ​ഗുരുതരാവസ്ഥയിൽ

എതിരെ വന്ന തടിലോറിയുമാണ് കൂട്ടിയിടിക്കുകയായിരുന്നു
മാത്യു ജോസഫ്
മാത്യു ജോസഫ്
Updated on: 
1 min read

കോട്ടയം: തടിലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പട്ടിത്താനം റേഷൻകടപ്പടിയിൽ തട്ടുകട നടത്തുന്ന വെമ്പള്ളി കുതിരവട്ടത്ത് മാത്യു ജോസഫ് (റെജി കുതിരവട്ടത്ത് - 59) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ​ഗുരുതരമായി പരിക്കേറ്റു. 

എംസി റോഡിൽ വെമ്പള്ളി തെക്കേ കവലയിൽ വച്ച് ശനിയാഴ്ച രാത്രി 9.30നായിരുന്നു അപകടം. കുറവിലങ്ങാടു ഭാഗത്തുനിന്നും പട്ടിത്താനം ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്കും എതിരെ വന്ന തടിലോറിയുമാണ് കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മാത്യു ജോസഫിനെ ഉടൻതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

ഒപ്പമുണ്ടായിരുന്ന കളത്തൂർ സ്വദേശി സാജനെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റീന മാത്യു ആണ് മാത്യു ജോസഫിന്റെ ഭാര്യ. മകൻ: റിജോ മാത്യു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com