മദ്യത്തിൽ ബാറ്ററി വെള്ളം ചേർത്ത് കുടിച്ചു; യുവാവ് മരിച്ചു, സുഹൃത്ത് ​ഗുരുതരാവസ്ഥയിൽ

കുടിവെള്ളമാണെന്നുകരുതി ആംബുലന്‍സില്‍ സൂക്ഷിച്ചിരുന്ന ബാറ്ററിവെള്ളം ചേര്‍ത്ത് കഴിക്കുകയുമായിരുന്നു
jobin death
ജോബിൻ
Updated on
1 min read

തൊടുപുഴ: ഇടുക്കിയിൽ മദ്യത്തില്‍ ബാറ്ററി വെള്ളം ചേര്‍ത്ത് കുടിച്ച യുവാവ് മരിച്ചു. വണ്ടിപ്പെരിയാര്‍ കല്ലുവേലിപ്പറമ്പില്‍ ജോബിനാണ് (40) മരിച്ചത്. അദ്ദേഹത്തിനൊപ്പം മദ്യപിച്ച വണ്ടിപ്പെരിയാര്‍ സ്വദേശി പ്രഭു(40) ​ഗുരുതരാവസ്ഥയിൽ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നോടെ കുമളിയിലാണ് സംഭവമുണ്ടായത്. തിരുപ്പൂരില്‍ വെച്ച് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച സുഹൃത്തിന്റെ മൃതശരീരവുമായി തമിഴ്നാട്ടിൽ നിന്ന് വരികയായിരുന്നു ജോബിനും പ്രഭുവും മറ്റ് മൂന്ന് സുഹൃത്തുക്കളും. വീട്ടിലേക്ക് വരുന്ന വഴി കുമളിയിൽ വാഹനം നിർത്തിയിരുന്നു. ഈസമയം ഇവരുടെ കൈവശമുണ്ടായിരുന്നു മദ്യം എടുക്കുകയും കുടിവെള്ളമാണെന്നുകരുതി ആംബുലന്‍സില്‍ സൂക്ഷിച്ചിരുന്ന ബാറ്ററിവെള്ളം ചേര്‍ത്ത് കഴിക്കുകയുമായിരുന്നു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജോബിനെ രക്ഷിക്കാനായില്ല. പ്രഭുവിനെ പ്രഥമശുശ്രൂഷ നല്‍കി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com