

കൽപ്പറ്റ: വയനാട് മീനങ്ങാടിയിൽ വീടിനു സമീപം പുല്ലരിയാനിറങ്ങിയ കർഷകനെ പുഴയിൽ കാണാതായി. മീനങ്ങാടി സ്വദേശി സുരേന്ദ്രനെ(55) ആണ് കാണാതായത്. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് സംഭവം.
കാരാപ്പുഴ പദ്ധതി പ്രദേശത്തിന് സമീപത്തെ കുണ്ടുവയൽ ഭാഗത്ത് പുല്ലരിയുന്നതിനിടെയാണ് സുരേന്ദ്രനെ കാണാതായത്. അപകടമുണ്ടായെന്ന് സംശയിക്കുന്ന സ്ഥലത്ത് വലിച്ചിഴച്ച് കൊണ്ടുപോയിന്റെ പാടുകളുണ്ട്.
ഭർത്താവിനെ അന്വേഷിച്ചു ചെന്നപ്പോൾ ഏതോ ജീവി വലിച്ചുകൊണ്ടു പോകുന്നത് കണ്ടതായി സുരേന്ദ്രന്റെ ഭാര്യ ഷൈല പറഞ്ഞു. പ്രദേശത്ത് നിന്നും സുരേന്ദ്രന്റെ ഷൂസും തോർത്തും പൊലീസ് കണ്ടെത്തി.
വന്യമൃഗങ്ങൾ ആക്രമിച്ചതാകാമെന്നാണ് സംശയം. പുഴയിൽ മുതലയോ ചീങ്കണ്ണിയോ ഉണ്ടായിരുന്നോ എന്ന കാര്യം പരിശോധിക്കും.
അഗ്നിരക്ഷാസേന, പൊലീസ്, എൻഡിആർഎഫ്, പൾസ് എമർജൻസി ടീം, തുർക്കി ജീവൻ രക്ഷാസമിതി സംയുക്തമായി അന്വേഷിച്ചിട്ടും സുരേന്ദ്രനെ കണ്ടെത്താനായില്ല.
കാരാപ്പുഴ ഡാമിൽ നിന്നും വെള്ളം തുറന്നു വിടുന്നത് നിർത്തിവെച്ച ശേഷമാണ് തിരച്ചിൽ ആരംഭിച്ചത്. എന്നാൽ മഴ കനത്തതോടെ വൈകിട്ടോടെ തിരച്ചിൽ തിർത്തി. ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates