പറവൂരില്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി;  ഇതരസംസ്ഥാന തൊഴിലാളിക്ക് വധശിക്ഷ

26കാരനായ അസം സ്വദേശി മുന്ന എന്നു വിളിക്കുന്ന പരിമല്‍ സാഹുവിനാണ് പറവൂര്‍ അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി മുരളീഗോപാല്‍ പണ്ടാല വധശിക്ഷ വിധിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

കൊച്ചി: പുത്തന്‍വേലിക്കരയില്‍ പാലാട്ടി പരേതനായ ഡേവീസിന്റെ ഭാര്യ മോളിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് വധശിക്ഷ. 26കാരനായ അസം സ്വദേശി മുന്ന എന്നു വിളിക്കുന്ന പരിമല്‍ സാഹുവിനാണ് പറവൂര്‍ അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി മുരളീഗോപാല്‍ പണ്ടാല വധശിക്ഷ വിധിച്ചത്.

2018 മാര്‍ച്ച് മാസം 18നാണ് കേസിനാസ്പദമായ സംഭവം. വീട്ടമ്മയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു പ്രതി. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പ്രതി പിടികൂടിയിരുന്നു. 

ഐപിസി സെക്ഷന്‍ 376 എ പ്രകാരമാണ് വധശിക്ഷ വിധിച്ചത്. വകുപ്പ് 302 പ്രകാരം കൊലപാതകത്തിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും തെളിവു നശിപ്പിച്ചതിന് 3 വര്‍ഷം തടവും പിഴയും വീട്ടില്‍ അതിക്രമിച്ചു കയറിയതിന് 10,000 രൂപ പിഴയും വിധിച്ചു. പിഴത്തുക മോളിയുടെ മകന് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com