രണ്ടര മാസത്തെ ശമ്പളം രാത്രി അക്കൗണ്ടില്‍; ധാരണ തെറ്റിച്ചു, കൂട്ടപ്പിരിച്ചുവിടലുമായി കോറോ ഹെല്‍ത്ത് മുന്നോട്ട്

ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധം ശക്തമായതോടെ എംഎല്‍എ ഉമാ തോമസ് വിഷയത്തില്‍ ഇടപെട്ടിരുന്നു
Mass layoff of employees;  employees receive advance salaries
Mass layoff of employees
Edited By:
Updated on
1 min read

കൊച്ചി: ജീവനക്കാരെ കൂട്ടപ്പിരിച്ചുവിടല്‍ നടപടി മരവിപ്പിക്കാമെന്ന ധാരണ തെറ്റിച്ച് യുഎസ് ആസ്ഥാനമായ കമ്പനിയായ കോറോ ഹെല്‍ത്ത്. ഇന്നലെ രാത്രിയോടെ ജീവനക്കാരുടെ അക്കൗണ്ടുകളില്‍ രണ്ടര മാസത്തെ ശമ്പളം മുന്‍കൂറായി എത്തിയതോടെയാണ് പിരിച്ചുവിടല്‍ നടപടിയുമായി അധികൃതര്‍ മൂന്നോട്ട് പോകുന്നതായി ചൂണ്ടിക്കാട്ടി ജീവനക്കാര്‍ വീണ്ടും രംഗത്തുവന്നത്.

കമ്പനിയിലെ 800 ഓളം ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധം ശക്തമായതോടെ എംഎല്‍എ ഉമാ തോമസ് വിഷയത്തില്‍ ഇടപെട്ടിരുന്നു. തുടര്‍ന്ന് എംഎല്‍എയും ജില്ല ലേബര്‍ ഓഫീസറും സിഐടിയു നേതാക്കളും ചേര്‍ന്ന് കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം തത്കാലത്തേക്ക് മരവിപ്പിക്കാം എന്ന ധാരണയില്‍ എത്തിയിരുന്നു.

Mass layoff of employees;  employees receive advance salaries
വിഴിഞ്ഞം ഓഹരി കൈമാറ്റം: മുഖ്യമന്ത്രി വിഡി സതീശൻറെ നിലപാടിൽ കോൺഗ്രസ് ഹൈക്കമാൻഡിന് അതൃപ്തി

എന്നാല്‍ പിരിച്ചുവടില്‍ നടപടികളുമായി കമ്പനി മുന്നോട്ട് പോകുന്നുവെന്ന സൂചന നല്‍കിയാണ് രാത്രിയോടെ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് രണ്ടര മാസത്തെ ശമ്പളം എത്തിയത്. വിഷയത്തില്‍ തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണ ഇടപ്പെട്ട് തിങ്കളാഴ്ച ഒത്തുതീര്‍പ്പ് ചര്‍ച്ച നടക്കാനിരിക്കെയാണ് ധാരണകള്‍ തെറ്റിച്ച് കമ്പനിയുടെ ഭാഗത്തുനിന്നുള്ള നീക്കം. ചര്‍ച്ചയിലേക്ക് കടക്കും മുമ്പ് കമ്പനിയുടെ ഭാഗത്തുനിന്നുള്ള പുതിയ നീക്കം തങ്ങളെ പിരിച്ചുവിടാനുള്ള നടപടികളുടെ ഭാഗമാണെന്നാണ് ജീവനക്കാര്‍ പറയുന്നത്.

ഒരു മെഡിക്കല്‍ കോഡ് കമ്പനിയാണ് കോറോ ഹെല്‍ത്ത്, കമ്പനിക്ക് കൊച്ചിയിലും കോഴിക്കോടുമായി രണ്ട് ഓഫീസുകളാണ് ഉള്ളത്. കൊച്ചി ഓഫീസിലാണ് കൂടുതല്‍ ജീവനക്കാരുളളത് 500 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. കോഴിക്കോട് 300ളം ജീവനക്കാരാണ് ഉള്ളത്. ഇത്രയും പേരെയാണ് കമ്പനി ഒരുമിച്ച് പിരിച്ചുവിടുന്നത്. ഇത്രയും പേരെ പിരിച്ചുവിടുന്നതിന് പുതിയ ലേബര്‍കോഡ് അനുസരിച്ച് അവകാശമുണ്ടെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.

ഇന്നലെ രാവിലെ ജീവനക്കാര്‍ ഓഫീസില്‍ എത്തിയപ്പോഴാണ് പിരിച്ചുവിട്ടെന്ന വിവരം അറിഞ്ഞത്. പിരിച്ചുവിടല്‍ അനൗണ്‍സ്‌മെന്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് കൊച്ചി, കോഴിക്കോട് ഓഫീസുകള്‍ അടയ്ക്കുകയും ചെയ്തു. പിരിച്ചുവിടുന്നത് സംബന്ധിച്ച് യാതൊരുവിധ മുന്നറിയിപ്പും നല്‍കിയില്ലെന്ന് ജീവനക്കാര്‍ പറയുന്നു. മൂന്നു മാസത്തിനുള്ളില്‍ കോമ്പന്‍സേഷന്‍ നല്‍കുമെന്നായിരുന്നു കമ്പനിയുടെ വിശദീകരണം. എന്നാല്‍ മുന്‍പ് പിരിച്ചുവിടല്‍ നേരിട്ടവര്‍ക്ക് പോലും തുക ലഭിച്ചില്ലെന്ന് ജീവനക്കാര്‍ പറയുന്നു.

Mass layoff of employees;  employees receive advance salaries
പൊലീസ് ക്യാംപില്‍ ഇരുന്ന് മദ്യപാനം; പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ ഒരാള്‍ ഓടിരക്ഷപ്പെട്ടു, മൂന്ന് പൊലീസുകാർക്ക് സസ്‌പെന്‍ഷന്‍
Mass layoff of employees;  employees receive advance salaries
'അഭിമന്യു കൊല്ലപ്പെട്ടത് മഹാരാജാസിലായിപ്പോയി, അല്ലെങ്കില്‍ വെച്ചുപൊറുപ്പിക്കില്ലായിരുന്നു'
Mass layoff of employees;  employees receive advance salaries
ഓപ്പറേഷന്‍ തൂഫാന്‍ തുടങ്ങി ഒരുമാസം; സംസ്ഥാനത്തെ ജയിലുകള്‍ നിറഞ്ഞു
Summary

Mass layoff of employees; employees receive advance salaries

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Oracle Plans Fresh Layoffs
Minister Bindu Krishna
Minister Bindu Krishna
Complaint of mass layoffs again in the state
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com